Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളശബ്ദം ഗ്രൂപ്പിന്റെ മാനേജിങ് എഡിറ്റർ ഡോ.ബി.എ. രാജാകൃഷ്ണൻ അന്തരിച്ചു; മറയുന്നത് പ്രസിദ്ധീകരണ രംഗത്തെ പരിചയസമ്പന്നൻ; സംസ്‌കാരം ബുധനാഴ്ച കൊല്ലത്ത്

കേരളശബ്ദം ഗ്രൂപ്പിന്റെ മാനേജിങ് എഡിറ്റർ ഡോ.ബി.എ. രാജാകൃഷ്ണൻ അന്തരിച്ചു; മറയുന്നത് പ്രസിദ്ധീകരണ രംഗത്തെ പരിചയസമ്പന്നൻ; സംസ്‌കാരം ബുധനാഴ്ച കൊല്ലത്ത്

കൊല്ലം: കേരളശബ്ദം വാരിക മാനേജിങ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണൻ (70) കൊല്ലത്ത് അന്തരിച്ചു. നാനാ, മഹിളാരത്‌നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാർട്ണറും ആയിരുന്നു.

കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് കൊല്ലത്തു നടക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1965 ബാച്ചിൽ എം.ബി.ബി.എസ് പാസായ ഡോ. രാജാകൃഷ്ണൻ 1974ലാണ് ഭാര്യാപിതാവായ പരേതനായ ആർ. കൃഷ്ണസാമി റെഡ്യാർ നേതൃത്വം നൽകിയ പ്രസിദ്ധീകരണ ശൃംഖലയിൽ ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് കേരളശബ്ദം പ്രസിദ്ധീകരണ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്ത രാജാകൃഷ്ണൻ നാലു പതിറ്റാണ്ടായി സ്തുത്യർഹമായ നിലയിൽ തന്റെ സ്ഥാപനത്തെ നയിച്ചുവരുന്നു. കുങ്കുമം, മഹിളാരത്‌നം, നാന, ജ്യോതിഷരത്‌നം, ഹാസ്യകൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്. കൊല്ലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമാണ്.

കൊല്ലം പീപ്പിൾസ് ഇനിഷ്യേറ്റീവിന്റെ പ്രസിഡന്റ് പദവിയടക്കം നിരവധി സംഘടനകളുടെ ഭാരവാഹിത്വവും വഹിക്കുന്നു. പത്രാധിപയായ വിമല രാജാകൃഷ്ണനാണ് ഭാര്യ. മധു ആർ ബാലകൃഷ്ണൻ, ശ്രീവിദ്യാ ശിവകുമാർ, ലക്ഷ്മിപ്രിയ രാജാകൃഷ്ണൻ എന്നിവർ മക്കളും ടി. ശിവകുമാർ, സംഗീത എന്നിവർ മരുമക്കളുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP