സ്‌കൂൾ വാൻ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തിൽ ഡൈവർ അറസ്റ്റിൽ; കേസെടുത്തിരിക്കുന്നത് മനഃപൂർവ്വമല്ലാത്ത നരഹത്യക്ക്; അനിൽ കുമാറിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു
July 11, 2018 | 11:34 PM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: കഴിഞ്ഞ മാസം മരടിൽ സ്‌കൂൾ വാൻ അപകടത്തിപ്പെട്ട് ആയയും മൂന്നു കുട്ടികളും മരിച്ച സംഭവത്തിൽ ഡൈവർ അറസ്റ്റിൽ. മരട് ജയന്തിറോഡ് മനിക്കിരി വീട്ടിൽ അനിൽ കുമാറിനെയാണ് ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനിൽ കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മനഃപൂർവമല്ലാത്ത നരഹത്യായാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.ജൂൺ 11ന് വൈകിട്ട് മരട് കാട്ടിത്തറ റോഡിലൂടെ പോകുമ്പോഴാണ് സ്‌കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞ് ആയയും മൂന്നു കുട്ടികളും മരിച്ചത്.
