Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർക്കിങ് സൗകര്യങ്ങളും ക്ലാസ് മുറിയും നിർബന്ധം; ഒറ്റമുറിക്ക് ലൈസൻസ് ഇല്ല; ഡ്രൈവിങ് സ്‌കൂളുകളുടെ കടക്കൽ കത്തി വയ്ക്കുന്ന പരിഷ്‌കാരങ്ങൾക്ക് കോടതിയുടെ അനുമതി

കൊച്ചി: ഡ്രൈവിങ് സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് ഹൈക്കോടതി അംഗീകാരം. ഇതോടെ ഡ്രൈവിങ് സ്‌കൂളിൽ പഠിച്ച് ലൈസൻസ് എടുക്കാൻ ഇനി ചെലവ് കൂടും. ഡ്രൈവിങ് സ്‌കൂളുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിൽ അപാകതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

സർക്കുലർ പ്രകാരം പത്തോളം പുതിയ നിർദ്ദേശങ്ങളാണു ഡ്രൈവിങ് സ്‌കൂളുകൾക്കു നൽകിയിരിക്കുന്നത്. സർക്കുലർ അനുസരിച്ച് ഇനി മുതൽ ഡ്രൈവിങ് സ്‌കൂളുകൾക്ക് ഒറ്റ മുറിയായി പ്രവർത്തിക്കാൻ കഴിയില്ല. തിയറി ക്ലാസുകൾ നടത്താനും ഡെമോൺസ്‌ട്രേഷനും ഡ്രൈവിങ് സ്‌കൂളിൽ സൗകര്യം വേണം. സ്‌കൂളിനോടു ചേർന്ന് പാർക്കിങ് സൗകര്യം, സ്‌കൂളിൽ മുഴുവൻ സമയ ജോലിക്കാർ എന്നിവയും വേണ്ടിവരും. ഒരു വാഹനം മാത്രമുള്ള ഡ്രൈവിങ് സ്‌കൂളുകൾ ഒരു ബാച്ചിൽ 16 പേരെ മാത്രമേ ഉൾപ്പെടുത്താവൂ.

ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സർക്കുലർ പ്രകാരമുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ഡ്രൈവിങ് സ്‌കൂളുകൾക്കു കൂടുതൽ മുതൽമുടക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഇത് ഈടാക്കാൻ ഡ്രൈവിങ് സ്‌കൂളുകാർ ഫീസ് വർധിപ്പിക്കാനാണ് സാധ്യത. പുതിയ നിർദ്ദേശങ്ങൾ ഡ്രൈവിങ് സ്‌കൂളുകൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് ഉടമകൾ പറയുന്നത്. അതുകൊണ്ട് പഴയ നിരക്കിൽ പഠിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ഇവരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP