Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലക്കാട് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത് ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ മൂന്ന് കൗമാരക്കാരെ; മയക്കുമരുന്നു കഴിക്കുന്നതിനിടയിൽ ബോധം കെട്ട് വീണെന്ന് സൂചന;ബോധം തെളിഞ്ഞപ്പോൾ പറയുന്നതോക്കെ അവ്യക്തം

പാലക്കാട് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയത് ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ മൂന്ന് കൗമാരക്കാരെ; മയക്കുമരുന്നു കഴിക്കുന്നതിനിടയിൽ ബോധം കെട്ട് വീണെന്ന് സൂചന;ബോധം തെളിഞ്ഞപ്പോൾ പറയുന്നതോക്കെ അവ്യക്തം

പാലക്കാട് ; ലഹരിയിൽ മുങ്ങുന്ന വിദ്യാർത്ഥി കൂട്ടം. ഇന്നലെ പുലർച്ചെ ലഹരി മരുന്നു കഴിച്ച് റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത് മൂന്ന് കൗമാരകാരായ വിദ്യാർത്ഥികളെ. പാലക്കാട് ദേശീയപാതയിൽ ചന്ദ്രനഗറിന് സമീപം പൊലീസ് ഇവരെ കണ്ടെത്തുമ്പോൾ ഇവർ മൂവരും വളരെ അവശ നിലയിൽ അബോധാവസ്ഥയിലായിരുന്നു. കൂടാതെ മൂന്നു പേരിൽ ഒരാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.ഇവരുടെ പക്കൽ നിന്ന് ലഹരി ഗുളികളും പൊലീസ് കണ്ടെത്തി.

തിരക്കേറിയ റോഡിൽ മണിക്കൂറുകൾ കിടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിൽ മുന്നുപേരുമായി വരുമ്പോൾ വാഹനം ഓടിക്കാൻ പറ്റാത്ത സ്ഥിതിയിലായതോടെയായിരിക്കാം വാഹനം നിർത്തിയിട്ട് റോഡിൽ തന്നെ വീണതെന്നാണ് പൊലീസിന്റെ നിഗമനം. ബോധം തെളിഞ്ഞ് ആശുപത്രിയിൽ വച്ച് ഇവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പലതും അവ്യക്തമാമാണ്. ഇവരുടെ പോക്കറ്റിൽ നിന്ന് അപസ്മാര ചികിത്സയ്ക്കുള്ള മരുന്നും നൈട്രസ്പാം ഗുളികകളാണ് ലഭിച്ചത്. ഇത് ഇവരുടെ കൈയിൽ എങ്ങനെ എത്തിയെന്ന് വിവരമില്ല. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം ലഭിക്കുന്ന ഗുളികകളാണിവ.തൃശൂർ സ്വദേശികളാണു മൂവരുമെന്നാണ് വിവരം .

കുറിപ്പടികളില്ലാതെ കേരളത്തിലെ മെഡിക്കൽഷോപ്പുകളിൽ നിന്നും ലഭിക്കാത്തതുകൊണ്ട് പോണ്ടിച്ചേരിയിൽ നിന്നാണ് മരുന്നുകൾ വാങ്ങിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇല്ലെങ്കിൽ ഇടനിലക്കാർ എത്തിച്ചു നൽകിയതുമാകം. കൂടാതെ ഒരു ഗുളിക കഴിച്ചാൽ ഒരു ദിവസം മുഴുവനും ലഹരി നിൽക്കുമെന്നതും കുട്ടികളെ ഇതിലേക്ക് അടുപ്പിക്കുന്നു.

 ഇന്നലെ പുലർച്ചെ അഞ്ചിനാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഉണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ഒരാൾ അർധബോധാവസ്ഥയിൽ പൊലീസിനെ അസഭ്യം പറയുകയും ചെയ്തു.വിദ്യാർത്ഥികൾ കൂടുതൽ അവശരായതോടെ അഗ്‌നിശമന സേനയുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. തിരക്കേറിയ ദേശീയ പാതയ്ക്കരികിൽ ഒരാൾ ബൈക്കിനു മുകളിലും രണ്ടു പേർ സമീപത്തെ നടപ്പാതയിലുമാണു കിടന്നിരുന്നത്. ഉച്ചയോടെ ബോധം വീണ്ടെടുത്തെങ്കിലും ഇവർ നൽകിയ വിവരങ്ങൾ അവ്യക്തമായിരുന്നു. കൊച്ചിയിലെ ഗവ.മെഡിക്കൽ കോളജ് വിദ്യാർത്ഥി എന്നു രേഖപ്പെടുത്തിയ കാർഡ് ലഭിച്ചെങ്കിലും അന്വേഷണത്തിൽ അതു ശരിയല്ലെന്നു കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ബന്ധപ്പെട്ടതോടെ പരിചയക്കാരായ ചിലർ ജില്ലാ ആശുപത്രിയിലെത്തി. ജോലിയെടുത്തു പഠിക്കുന്നവരാണു മൂന്നു പേരുമെന്നാണു പൊലീസിനു ലഭിച്ച വിവരം.തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ആദ്യം എതിർത്തു. പിന്നീടു മാറ്റി. ഇതിനിടെ, രാവിലെ കൽമണ്ഡപത്തു റോഡിനു സമീപത്തു നിന്ന് ഒരു യുവാവിനെ സമാനരീതിയിൽ കണ്ടെത്തി. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്നു മുങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP