Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; വിമാനത്താവള പരിസരത്തു നിന്ന് 30 കോടിയുടെ ലഹരിമരുന്ന് പിടികൂടി; അഞ്ചുകിലോ എംഡിഎംഎയുമായി എത്തിയ രണ്ടുപേർ പിടിയിൽ; ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ചത് അഫ്ഗാനിൽ നിന്ന്

നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; വിമാനത്താവള പരിസരത്തു നിന്ന് 30 കോടിയുടെ ലഹരിമരുന്ന് പിടികൂടി; അഞ്ചുകിലോ എംഡിഎംഎയുമായി എത്തിയ രണ്ടുപേർ പിടിയിൽ; ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ചത് അഫ്ഗാനിൽ നിന്ന്

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. വിമാനത്താവളത്തിന് സമീപപ്രദേശത്തുവച്ചാണ് 30 കോടിയുടെ ലഹരിമരുന്ന് പിടികൂടിയത്. അഞ്ചു കിലോ എംഡിഎംഎയുമായി എത്തിയവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയിൽ വൻ വില മെഥിലീൻ ഡയോക്‌സി മെതാംഫിറ്റമിൻ എന്ന മയക്കുമരുന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത്.

പാലക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൾസലാം എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ ആലുവ എക്‌സൈസ് ഓഫീസിൽ ചോദ്യംചെയ്യും. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ഈ മയക്കുമരുന്ന് എത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് ഡൽഹിയിൽ എത്തിക്കുകയും അവിടെ നിന്ന് ഇടനിലക്കാർ മുഖേന ട്രെയിൻ മാർഗം കൊച്ചിയിൽ എത്തിക്കുകയും ചെയ്തതായാണ് വിവരം. സംസ്ഥാന എക്‌സൈസ് ഇന്റലിജൻസ് വിഭാഗമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് പിടിച്ചെടുത്തത്.

കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പരിപാടി. ഇതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുംവഴിയാണ് മയക്കുമരുന്ന് പിടികൂടുന്നത്. വൻതോതിൽ ഇത്തരത്തിൽ ലഹരിമരുന്നുകൾ കേരളത്തിൽ ട്രെയിന്മാർഗം എത്തിച്ച് വിമാനത്താവളം വഴി കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. 11 മണിയോടെയാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിപ്പാടത്തുവച്ചാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP