Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞായറാഴ്ച ഡ്രൈ ഡേ ആക്കിയത് തന്റെ തീരുമാനപ്രകാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിനാലാണ് ഞായറാഴ്ചത്തെ ഡ്രൈ ഡേ ഒഴിവാക്കിയതെന്നു മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളോടു പറഞ്ഞു. നേരത്തെ തന്റെ തീരുമാനപ്രകാരമാണ് ഞായറാഴ്ച ഡ്രൈ ഡേ തീരുമാനിച്ചത്. ഇതു ഫലം കാണാത്തതിനെ തുടർന്നാണ് പിൻവലിക്കുന്നത്.

പൂട്ടിയ ബാറുകളിൽ ഉണ്ടായ തൊഴിലാളികൾക്കു തൊഴിൽ നൽകണമെന്ന വ്യവസ്ഥയിലാണ് ബിയർ-വൈൻ പാർലറുകൾ അനുവദിച്ചത്. ഹൈക്കോടതി നിർദ്ദേശം പരിഗണിച്ച് ദേശീയ-സംസ്ഥാന പാതയോരത്തുള്ള ബിവറേജസ് 163 ഔട്ട്‌ലെറ്റുകളുടെ പത്തുശതമാനം ജനുവരി ഒന്നിനു അടയ്ക്കും. കോടതി നിരീക്ഷണത്തെ തുടർന്നാണ് നടപടി. വരും വർഷങ്ങളിൽ ഗാന്ധിജയന്തി ദിനത്തിൽ മദ്യശാലകൾ കുറയ്ക്കും. പാതയോരങ്ങളിലെ മദ്യവിൽപ്പനശാലകൾക്കു ഇതിൽ മുൻഗണന നൽകും. മദ്യനയത്തിലെ മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താൻ വിദഗ്ധ സമിതിയെ ഏൽപ്പിക്കും. തീരുമാനങ്ങളിൽ മുസ്ലിം ലീഗ് വിയോജിപ്പു പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യം നിരോധിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP