Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കും; ജീവൻ എടുക്കുന്നത് എപ്പോഴെന്ന് ദൈവത്തിന് മാത്രം അറിയാം: പണിമുടക്ക് ദിവസം ബൈക്കിന്റെ സ്പീഡ് പരീക്ഷിച്ച കോട്ടയത്തെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ബജാജിന്റെ ഡ്യൂക്ക് ബൈക്കിന് ശനിദിശയോ?

സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കും; ജീവൻ എടുക്കുന്നത് എപ്പോഴെന്ന് ദൈവത്തിന് മാത്രം അറിയാം: പണിമുടക്ക് ദിവസം ബൈക്കിന്റെ സ്പീഡ് പരീക്ഷിച്ച കോട്ടയത്തെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ബജാജിന്റെ ഡ്യൂക്ക് ബൈക്കിന് ശനിദിശയോ?

കോട്ടയം: ഇന്ത്യയിലെ പ്രമുഖ മോട്ടോർബൈക്ക് നിർമ്മാതാക്കളായ ബജാജിന്റെ ശ്രദ്ധേയമായ സ്‌പോർഡ്‌സ് ബ്രാൻഡ് ബൈക്കാണ് ഡ്യൂക്ക്. ഇങ്ങനെയുള്ള ഡ്യൂക്ക് ആളെക്കൊല്ലിയാകുന്നു എന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഡ്യൂക്ക് ബൈക്കിന് ഉടമകളായിരുന്നവരിൽ പകുതി പേരും ഇപ്പോഴും ജീവനോടെ ഇല്ലെന്നായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന പ്രചരണം. ഈ പ്രചരണത്തിൽ വല്ല വാസ്തവവും ഉണ്ടോ എന്ന സംശയം ബലപ്പെട്ടിരിക്കയാണ് ഇപ്പോൾ. പണിമുടക്ക് ദിവസമായ ഇന്നലെ കോട്ടയത്ത് ഉണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവമാണ് ഡ്യൂക്കിനെ വീണ്ടും ആശങ്കയിലാക്കുന്നത്.

ഹർത്താൽ പ്രതീതിയിലായിരുന്ന എം സി റോഡിൽ അമിതവേഗത്തിൽ ഓടിച്ച ബൈക്ക് എതിരെവന്ന കാറുമായി കൂട്ടിയിടിച്ച് പിന്നിലിരുന്ന എൻജിനിയറിങ് വിദ്യാർത്ഥിയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയം വെന്നിമല ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ ( ജിസാറ്റ്) മൂന്നാംവർഷ കംമ്പ്യൂട്ടർ എൻജീനിയറിങ് വിദ്യാർത്ഥിയും മൂലേടം കരിമ്പിൽ (സാവിത്രിസദനം) സദാശിവന്റെ മകനുമായ സച്ചിൻ (19) ആണ് മരിച്ചത്. ബൈക്കോടിച്ച താഴത്തങ്ങാടി സ്വദേശി ഹാഷിമിനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12ന് കോടിമത പാലത്തിനു സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് എതിരെവന്ന മാരുതി സ്വിഫ്ട് കാറിൽ ഇടിക്കുകയായിരുന്നു. പിൻസീറ്റിൽ നിന്ന് തെറിച്ച് കാറിന്റെ ബോണറ്റിൽത്തട്ടി നിലത്തുവീണ സച്ചിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സ്റ്റാർട്ട് ചെയ്ത് നീങ്ങിയാൽ സെക്കൻഡുകൾക്കകം 100 കിലോമീറ്ററിനുമുകളിൽ കുതിക്കുന്ന ഡ്യൂക്ക് ബൈക്കിലാണ് യുവാക്കൾ സഞ്ചരിച്ചിരുന്നത്. വിജനമായ റോഡിലൂടെ ബൈക്കിന്റെ പരമാവധിവേഗത പരീക്ഷിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നഗരത്തിലൂടെ ചീറിപാഞ്ഞുപോയ ഈ ബൈക്ക് പൊലീസുകാർ ഉൾപ്പടെയുള്ളവർ ശ്രദ്ധിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. പിതാവ് സദാശിവൻ കെ.എസ്.ആർ.ടി.സി യിൽ ഡ്രൈവറാണ്. മാതാവ് ഷീല ( മാങ്ങാനം പാലക്കാട്ടിൽ കുടുംബാംഗം), സഹോദരൻ നിധിൻ.

ചുരുങ്ങിയ നാളുകൾക്കൊണ്ട് യുവാക്കളുടെ ഹരമായിമാറിയ ഡ്യൂക്ക് ബൈക്ക് വലിയ അപകടകാരിയാണെന്ന പ്രചരണം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇങ്ങനെ ഡ്യൂക്കിനെതിരെ സോഷ്യൽമീഡിയയിൽ പ്രചരണം തുടർന്നതോടെ ബജാജ് ഔദ്യോഗികമായി പരാതിയും നൽകിയരുന്നു. പകുതിയിലേറെ ഡ്യൂക്ക് ഉടമകൾ ജീവനോടെയില്ലെന്നായിരുന്നു സോഷ്യൽമീഡിയ പ്രചരണം.

സ്പോർട്സ് ബൈക്ക് വിപണിയിൽ ബജാജിന് ആഗോളതലത്തിൽ സ്വീകാര്യത നൽകിയ മോഡലാണ് ഡ്യൂക്ക്. ബൈക്ക് വിപണിയിൽ തരംഗമായ ബജാജ് കെടിഎം സംയുക്ത ഉത്പന്നമായ ഡ്യൂക്കിനെതിരെ ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വ്യാപകമായി വ്യാജ പ്രചരണം നടന്നിരുന്നു. ബജാജ് പരാതി നൽകിയ രണ്ട് ഫേസ്‌ബുക്ക് പേജുകളിലായി 18 ലക്ഷത്തിലേറെ പേർ അംഗങ്ങളാണ്. ഇത്തരം പേജുകളിൽ പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുകയായിരുന്നു.

സോഷ്യൽമീഡിയയിലെ വ്യാജപ്രചരണം തങ്ങളുടെ ഉപഭോക്താക്കളെ ബാധിക്കുന്നുവെന്ന് കരുതിയാണ് പരാതി നൽകുന്നതെന്നാണ് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്. നിയമം അനുശാസിക്കുന്ന ബൈക്കുകളിലെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പാലിച്ചാണ് കെടിഎം ആർസി 390 എന്ന ഡ്യൂക്ക് പുറത്തിറക്കുന്നതെന്ന് ബജാജ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP