Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതതീവ്രവാദികൾക്കെതിരെ ജിംഷാറിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ; പിന്തുണ അറിയിച്ച് എസ്എഫ്‌ഐ 'പടച്ചോന്റെ ചിത്രം വരക്കുന്നു'; സൈബർ ലോകത്തും അകമഴിഞ്ഞ പിന്തുണ

മതതീവ്രവാദികൾക്കെതിരെ ജിംഷാറിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ; പിന്തുണ അറിയിച്ച് എസ്എഫ്‌ഐ 'പടച്ചോന്റെ ചിത്രം വരക്കുന്നു'; സൈബർ ലോകത്തും അകമഴിഞ്ഞ പിന്തുണ

കൂറ്റനാട്: യുവ എഴുത്തുകാരൻ പി ജിംഷാറിനെതിരെയുണ്ടായ മതതീവ്രവാദികളുടെ ആക്രമണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധസംഗമം. 'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ കഥയെഴുതിയ യുവ എഴുത്തുകാരനെ ആക്രമിച്ചതിനെതിരെയാണ് കൂറ്റനാട്ടിൽ വൈകിട്ട് ആറിന് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

എഴുതാനും പറയാനുമുള്ള അവകാശത്തിനുനേരെ മതതീവ്രവാദികൾ നടത്തുന്ന കടന്നാക്രമണങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമായാണ് പ്രതിഷേധ സംഗമം നടത്തുന്നത്. സിനിമാ സഹസംവിധായകനും എഴുത്തുകാരനുമായ ജിംഷാറിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് സംഘടിപ്പിക്കുന്ന സംഗമത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അണിനിരന്നു.

ജിംഷാറിനുനേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചും എഴുത്തുകാരന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തിങ്കളാഴ്ച വൈകിട്ട് കൂറ്റനാട്ടിൽ പ്രതിഷേധ പ്രകടനം നടത്തി.

'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന പേരിൽ എഴുതിയ കഥാ സമാഹാരം പ്രസിദ്ധീകരിക്കാനിരിക്കവെയാണ് ഞായറാഴ്ച രാത്രി ജിംഷാറിനുനേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ നട്ടെല്ലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ജിംഷാർ. അതേസമയം അക്രമത്തിൽ ആളുകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് 'പടച്ചോന്റെ ചിത്രം വരക്കുന്നു' പ്രചരണ പരിപാടിയുമായി എസ്എഫ്‌ഐ. എസ്എഫ്‌ഐ ഗവ.ലോകോളേജ് യൂണിറ്റാണ് നാളെ പരിപാടി സംഘടിപ്പിക്കുന്നത്.

എഴുത്തുകാരനെ ആക്രമിച്ച മതതീവ്രവാദികൾക്കെതിരെ എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നലെ രാത്രിയാണ് യുവ കഥാകൃത്ത് പി.ജിംഷാറിന്് കൂനംമുച്ചിയിൽ വച്ച് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരുക്കുകളേറ്റ ജിംഷാർ തൃത്താലയിലെ കൂറ്റനാട് മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ചാലിശേരി പൊലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ജിംഷാർ അവശനായതിനാൽ മൊഴി എടുത്തിരുന്നില്ല. തുടർന്ന് ഇന്ന് വീണ്ടും പൊലീസ് മൊഴിഎടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP