Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിലവിളക്കു കൊളുത്തി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം; മത വിശ്വാസത്തിലുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് പി കെ അബ്ദുറബ്ബ്

വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിലവിളക്കു കൊളുത്തി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം; മത വിശ്വാസത്തിലുള്ള സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന് പി കെ അബ്ദുറബ്ബ്

കോഴിക്കോട്: പൊതുചടങ്ങിൽ വച്ച് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് സിനിമാതാരം മമ്മൂട്ടി വിമർശിച്ച് ഏറെ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ റബ്ബിനെതിരെ കോഴിക്കോട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു. പാഠപുസ്തക വിതരണം പൂർത്തിയാക്കിയില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മന്ത്രി പങ്കെടുത്ത വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിന്റെ വേദിക്കരികിൽ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചത്. കേരള സമൂഹത്തിലെ മതസൗഹാർദം തകർക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അതിനാലാണ് വിളക്ക് കൊളുത്തി പ്രതിഷേധിക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞു.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി.മന്ത്രി വേദിയിലെത്തിയ ശേഷമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. വേദിക്കരികിലേക്ക് പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമായി

മന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത സുരക്ഷ പരിപാടിക്ക് ഏർപ്പെടുത്തിയിരുന്നു. മത സൗഹാർദ്ദം തകർക്കുന്ന നടപടികളാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.ഡിവൈഎഫ്‌ഐയുെട പ്രതിഷേധേത്തിനുശേഷമെത്തിയ എസ്എഫ്‌ഐ പ്രവർത്തകർ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.

അതേസമയം മതം നിഷ്‌കർഷിക്കുന്ന വ്യവസ്ഥകൾ പാലിക്കാൻ വിശ്വാസികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും, അതിലുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നും ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP