Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫസൽ വധത്തിലെ കണ്ടെത്തലുകൾ 12 വർഷത്തെ ഗവേഷണ ഫലം; എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകൾ ഉള്ളതിനാൽ ആർക്കും നിഷേധിക്കാനാകില്ല; ഇരകൾക്ക് നീതി ലഭിക്കാൻ നിലവിലെ നീതിന്യായ വ്യവസ്ഥ പര്യാപ്തമാണോയെന്ന് സംശയമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ഡിവൈഎസ്‌പി സദാനന്ദൻ

ഫസൽ വധത്തിലെ കണ്ടെത്തലുകൾ 12 വർഷത്തെ ഗവേഷണ ഫലം; എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകൾ ഉള്ളതിനാൽ ആർക്കും നിഷേധിക്കാനാകില്ല; ഇരകൾക്ക് നീതി ലഭിക്കാൻ നിലവിലെ നീതിന്യായ വ്യവസ്ഥ പര്യാപ്തമാണോയെന്ന് സംശയമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ഡിവൈഎസ്‌പി സദാനന്ദൻ

കണ്ണൂർ: ഫസൽ വധക്കേസിൽ പൊലീസ് നടത്തിയ കണ്ടെത്തലുകൾ ശരിയാണെന്ന് കണ്ണൂർ ഡിവൈ.എസ്‌പി സദാനന്ദൻ. 12 വർഷം നീണ്ട ഗവേഷണത്തിന്റെ ഫലമാണ് പുതിയ കണ്ടെത്തലുകൾ. എല്ലാത്തിനും ശാസ്ത്രീയമായ തെളിവുകൾ ഉണ്ട്. കണ്ടെത്തലുകൾ ആർക്കും നിഷേധിക്കാനാകില്ല. സത്യം ഒരിക്കൽ തെളിയും, പ്രതികൾക്ക് തൂക്കുകയർ ലഭിക്കാവുന്ന കുറ്റമാണിത്. പൊലീസിനെ ആർക്കും കെട്ടിയിട്ട് അടിക്കാനാകില്ലെന്നും പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കവെ ഡിവൈഎസ്‌പി പറഞ്ഞു.

രാഷ്ട്രീയരംഗത്തുള്ള ചില ആളുകൾ പൊലീസുദ്യോഗസ്ഥരെ അഴിയെണ്ണിക്കും എന്ന് പറഞ്ഞുകഴിഞ്ഞാൽ അഴിയെണ്ണിക്കാനുള്ള പല പരിപാടികളും പിന്നിൽ നടക്കുന്നുണ്ടെന്ന് നമുക്കറിയാം. അപ്പോൾ സത്യം വീണ്ടും പറയുമ്പോൾ ഈ ഭൂമുഖത്തെ അറുന്നൂറു കോടി ജീവജാലങ്ങളും മനുഷ്യരും എതിർത്താലും ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ പറഞ്ഞതാണ് സത്യമെന്ന് തെളിയും. ഈ പറഞ്ഞുവന്നത് ഒരു കേസിനെ കുറിച്ച് ആണെന്ന് നിങ്ങൾക്ക് തോന്നാം. തീർച്ചയായും അത്തരമൊരു കേസിന്റെ പശ്ചാലത്തിൽ തന്നെയാണ് ഞാനിത് പറയുന്നത്.

സംഘടിതമായി ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കൊലവിളി നടത്തിക്കൊണ്ടു ചാനലുകളായ ചാനലുകളിൽ ഒക്കെ അധിക്ഷേപിച്ചു കൊണ്ട് വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഇതിനു ആര് മറുപടി പറയും? മേലുദ്യോഗസ്ഥന്മാർ മറുപടി പറയുമോ? ആർക്ക് പറയാൻ വേണ്ടി പറ്റും? ഞങ്ങൾ അച്ചടക്കമുള്ള സേനയിൽ ജോലി ചെയ്യുന്ന ആളുകളാണ്. ഈ അച്ചടക്കത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ ഞങ്ങൾക്ക് സംസാരിക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ ഓരോ ആരോപണങ്ങൾക്കും അതെ ഫ്‌ളാറ്റ്‌ഫോമിൽ മറുപടി പറയാൻ കഴിയാത്ത ഒരു വിഭാഗത്തെ കെട്ടിയിട്ട് അടിക്കാമെന്ന് നിങ്ങൾ കരുതരുത്.

ആ കേസിൽ നിലവിലുള്ള പ്രതികൾ അല്ല അത് ചെയ്തിട്ടുള്ളത് എന്ന് ആദ്യം പറഞ്ഞത് ഞാനല്ല. ഈ രാജ്യത്തെ ഹൈക്കോടതിയാണ്.ഇരകൾക്ക് നീതി ലഭിക്കാൻ നിലവികെ നീതിന്യായ വ്യവസ്ഥ പര്യാപ്തമാണോ എന്ന് സംശയം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ  പൊലീസ് പറഞ്ഞത് തന്നെയാണ് സത്യമെന്നും ഡിവൈഎസ്‌പി പറഞ്ഞു.

ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടതിന് പിന്നാലെ ഡിവൈഎസ്‌പിമാരായ സദാനന്ദനും, പ്രിൻസിനുമെതിരെ കെ സുരേന്ദ്രൻ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഡിവൈഎസ്‌പി പരോക്ഷമായി നൽകിയതെന്നാണ് സൂചന.

ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ വധിച്ചതെന്നാണ് സുബീഷ് പൊലീസിനോട് പറഞ്ഞത്. പടുവിലായി മോഹനൻ വധക്കേസുമായി ബന്ധപ്പെട്ടാണ് സുബീഷിനെ പൊലീസ് പിടികൂടിയത്. എന്നാൽ സുബീഷിന്റെ മൊഴി കോടതി മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP