Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാണ്ടിയുടേയും അൻവറിന്റേയും ഭൂമി കൈയേറ്റത്തിൽ കോഴിക്കോട് ആലപ്പുഴ കളക്ടർമാരോട് റവന്യൂ വകുപ്പ് റിപ്പോർട്ട് തേടി; നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

ചാണ്ടിയുടേയും അൻവറിന്റേയും ഭൂമി കൈയേറ്റത്തിൽ കോഴിക്കോട് ആലപ്പുഴ കളക്ടർമാരോട് റവന്യൂ വകുപ്പ് റിപ്പോർട്ട് തേടി; നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി.വി അൻവർ എംഎ‍ൽഎയ്ക്കുമെതിരായ കൈയേറ്റ ആരോപണത്തിൽ കളക്ടർമാരോട് വിശദമായ റിപ്പോർട്ട് തേടിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കോഴിക്കോട്, ആലപ്പുഴ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. നിയമലംഘനം കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ മുൻവിധികളില്ലെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇതിനെ കുറിച്ച് പ്രതികരിക്കുകയുള്ളൂ. കൈയേറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കും. പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അത് ലഭിച്ചതിനു ശേഷം തുടർനടപടിയെന്നും മന്ത്രി പ്രതികരിച്ചു. ഭൂമി കൈയേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേയും പിവി അൻവർ എംഎൽഎയ്ക്കെതിരേയും ആരോപണങ്ങൾ ശക്തമാവുന്നതിനിടെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം.

മാത്തൂർ ദേവസ്വം ഭൂമി കൈയക്കിയെന്ന ആരോപണമാണ് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ മാത്തൂർ കടുംബക്കാർ പതിറ്റാണ്ടുകൾക്ക് മുൻപ് കാഞ്ഞൂർ കടുംബത്തിന് കൈമാറിയതാണ് ഈ ഭൂമിയെന്നും മാത്തൂർ ദേവസ്വവുമായി ഇടപാടില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം.

അതേസമയം ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. തോമസ് ചാണ്ടി മന്ത്രിയാവുന്നതിന് മുൻപ് എന്തുകൊണ്ട് ഈ ആരോപണങ്ങൾ ഉയർന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിവാദം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് മുൻപ് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിയല്ലെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. സർക്കാർ സ്പോൺസേർഡ് കൈയേറ്റമാണ് ചാണ്ടിയുടേതാണെന്ന് ബിഡിജെഎസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്.

അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്ക് അനധികൃതമായാണ് നിർമ്മിച്ചിരിക്കുന്നതെന്നും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പാർക്കിന്റെ പ്രവർത്തനമെന്നുമായിരുന്നു പ്രധാന ആക്ഷേപം. ഇതിനു പുറമെ റോഡ് കൈയേറിയതും അനധികൃതമായി തടയണ നിർമ്മിച്ചതായും ആരോപണം ഉയർന്നിരുന്നു. പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അനുമതി പിൻവലിക്കുന്നത് അറിയിച്ചു കൊണ്ടുള്ള കത്ത് ലഭിച്ചില്ലെന്ന അൻവറിന്റെ വാദം തെറ്റാണെന്നും തെളിഞ്ഞിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP