Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പീക്കറുടെ ഡയസ് തകർത്തതിൽ അഭിമാനം; സസ്‌പെൻഷൻ തനിക്ക് വെറും മണ്ണാങ്കട്ട; കലാപത്തിലൂടെ നാടിന്റെ ശബ്ദം സഭയിൽ ഉയർത്താൻ സാധിച്ചെന്ന് ഇ പി ജയരാജൻ

സ്പീക്കറുടെ ഡയസ് തകർത്തതിൽ അഭിമാനം; സസ്‌പെൻഷൻ തനിക്ക് വെറും മണ്ണാങ്കട്ട; കലാപത്തിലൂടെ നാടിന്റെ ശബ്ദം സഭയിൽ ഉയർത്താൻ സാധിച്ചെന്ന് ഇ പി ജയരാജൻ

കണ്ണൂർ: സ്പീക്കറുടെ ഡയസ് തകർത്ത സംഭവത്തിൽ സസ്‌പെൻഷനിലായ ഇ പി ജയരാജൻ എംഎൽഎ പ്രകോപനപരമായ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. നിയമസഭയിൽ സ്പീക്കറുടെ ഡയസ് അടക്കമുള്ളവ തകർത്ത സംഭവത്തിൽ അഭിമാനം തോന്നുന്നുന്നാണ് ജയരാജൻ അഭിപ്രായപ്പെട്ടത്. സഭാ സമ്മേളനത്തിൽ നിന്നുള്ള സസ്‌പെൻഷൻ തനിക്ക് മണ്ണാങ്കട്ടയാണെന്നും ജയരാജൻ പറഞ്ഞു.

നാടിന്റെയും സംസ്ഥാനത്തിന്റെയും ശബ്ദം സഭയിൽ ഉയർത്താൻ സാധിച്ചു. ഉമ്മൻ ചാണ്ടിയുടെ ചെലവിലല്ല താൻ എംഎ‍ൽഎയായത്. ജനങ്ങളോടാണ് തനിക്ക് ബാധ്യതയെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സ്പീക്കറുടെ ഡയസിൽ കയറി അക്രമം നടത്തിയ ജയരാജൻ അടക്കമുള്ള അഞ്ച് ഇടതു എംഎ‍ൽഎമാരെ ഈ സമ്മേളനകാലത്തു നിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. സ്പീക്കറുടെ കസേര ഡയസിൽ നിന്നു നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ ജയരാജന്റെ പ്രവൃത്തിയാണു സസ്‌പെൻഷന് വഴിവച്ചതെന്ന ആരോപണം ശക്തമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP