Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർക്കാർ കോൾസെന്റർ : ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി മിഷനു കീഴിൽ പ്രവർത്തിക്കുന്ന സിറ്റിസൺസ് കോൾസെന്ററായ സർക്കാർ കോൾസെന്റർ നവീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വിവരസാങ്കേതിക മേഖലയിൽ വൈദഗ്ദ്ധ്യമുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാം. കോൾസെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപകമാക്കുന്നതിനും വേണ്ടിയാണ് ഇപ്പോൾ ഈ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

താൽപ്പര്യമുള്ളവർ സംസ്ഥാന സർക്കാരിന്റെ ഇടെൻഡർ( https://etenders.kerala.gov.in/) വെബ്‌സൈറ്റിൽ നവംബർ മൂന്നിന് 16 മണിക്ക് മുമ്പായി നിർദ്ദേശങ്ങൾ സമർപ്പിക്കണം. തപാൽ മുഖേനയോ നേരിട്ടോ ലഭിക്കുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുന്നതല്ല. വിശദവിവരവും മറ്റു അടിസ്ഥാന രേഖകളും വെബ്‌സൈറ്റിൽ ലഭിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP