Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആശുപത്രിയിൽ പങ്കാളിയാക്കാൻ വാങ്ങിയത് ഒന്നേകാൽ കോടി; ഡോക്ടർ ചമഞ്ഞ് പണം തട്ടിയ യുവതി തട്ടിപ്പ് കേസുകളിലെ സ്ഥിരം പ്രതി; ഇബി ഇബ്രാഹിമിനെ പൊലീസ് പിടിച്ചത് മൊബൈൽ ഫോൺ പിന്തുടർന്ന്

ആശുപത്രിയിൽ പങ്കാളിയാക്കാൻ വാങ്ങിയത് ഒന്നേകാൽ കോടി; ഡോക്ടർ ചമഞ്ഞ് പണം തട്ടിയ യുവതി തട്ടിപ്പ് കേസുകളിലെ സ്ഥിരം പ്രതി; ഇബി ഇബ്രാഹിമിനെ പൊലീസ് പിടിച്ചത് മൊബൈൽ ഫോൺ പിന്തുടർന്ന്

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ കൊല്ലം ആദിച്ചനല്ലൂർ തഴുതല ഇബി മൻസിലിൽ നിയ എന്നു വിളിക്കുന്ന ഇബി ഇബ്രാഹിം (30) തട്ടിപ്പുകൾ പതിവാക്കിയ ആളെന്ന് പൊലീസ്. ഡോക്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ചശേഷം ഒന്നേകാൽ കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് ഇവർ അറസ്റ്റിലായത്.

ഇവർക്കെതിരെ കോട്ടയം ഗാന്ധിനഗർ, കൊല്ലം ഈസ്റ്റ്, ചാത്തന്നൂർ, വഞ്ചിയൂർ പൊലീസ് സ്‌റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. തട്ടിപ്പുകൾ നടത്താനായി ഇവർക്ക് പുരുഷ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും പൊലീസ് ഇബിയിൽ നിന്നും പിടിച്ചെടുത്തു. തട്ടിപ്പിലൂടെ നേടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരുടെ രീതി.

ഉടൻ തുടങ്ങുന്ന ആശുപത്രിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് ഇവർ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രൂപ കൈക്കലാക്കിയത്. കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കാളുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകരയിൽ നിന്നാണ് ഇബിയെ പിടികൂടിയത്.

ഉടൻ തുടങ്ങുന്ന ആശുപത്രിയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് ഇവർ തിരുവനന്തപുരം സ്വദേശിയിൽ നിന്ന് രൂപ കൈക്കലാക്കിയത്. കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറാണെന്നാണ് യുവതി വിശ്വസിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP