Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വായ്പയെടുത്തവർക്കു ജപ്തിനോട്ടീസ് അയച്ച് റിലയൻസ്; റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥരും തഹസിൽദാർമാരും ഗുണ്ടകളെപ്പോലെ രംഗത്ത്: കേന്ദ്രനിയമത്തിന്റെ പേരിൽ ബാങ്കുകൾ പാവങ്ങളെ പേടിപ്പിക്കുന്നത് ഇങ്ങനെ

വായ്പയെടുത്തവർക്കു ജപ്തിനോട്ടീസ് അയച്ച് റിലയൻസ്; റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥരും തഹസിൽദാർമാരും ഗുണ്ടകളെപ്പോലെ രംഗത്ത്: കേന്ദ്രനിയമത്തിന്റെ പേരിൽ ബാങ്കുകൾ പാവങ്ങളെ പേടിപ്പിക്കുന്നത് ഇങ്ങനെ

കൊച്ചി: വിദ്യാഭ്യാസ വായ്പകൾ തിരിച്ചുപിടിക്കാൻ റിലയൻസ് നടപടി ശക്തമാക്കുന്നതോടെ വായ്പയെടുത്ത നിരവധി പേർ ഭീതിയിലായി. പതിനഞ്ചു ദിവസത്തിനുള്ളിൽ വായ്പ കുടിശിക തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയുൾപ്പെടെയുള്ള നടപടിയിലേക്കു പോകുമെന്നാണു മുന്നറിയിപ്പ്.

റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥരും തഹസിൽദാർമാരും ഗുണ്ടകളെപ്പോലെ രംഗത്ത് എത്തിയാണു വായ്പ തിരിച്ചുപിടിക്കൽ പ്രക്രിയ നടത്തുന്നത്.

സംസ്ഥാന സർക്കാറിന്റെയും വിവിധ സംഘടനകളുടെയും എതിർപ്പ് മറികടന്നാണ് ദേശസാത്കൃത ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടി റിലയൻസ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി റിലയൻസ് അസെറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി (ആർ.എ.ആർ.സി) വായ്പ കുടിശ്ശികവരുത്തിയവർക്ക് നോട്ടീസ് അയച്ചുതുടങ്ങി. 15 ദിവസത്തിനുള്ളിൽ വായ്പ തിരിച്ചടച്ചില്ലങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.

വായ്പ തിരിച്ചടക്കാത്തവരുടെയും കുടിശ്ശികയുള്ളവരുടെയും വിവരങ്ങൾ ബാങ്കുകളിൽ നിന്ന് ലഭിച്ചതിനെ തുടർന്നാണ് ആർ.എ.ആർ.സി നടപടി തുടങ്ങിയത്. വായ്പയെടുത്തവരെ ആദ്യം ഫോണിൽ കാര്യം അറിയിച്ചു. പിന്നീടാണ് നോട്ടീസ് അയച്ചത്.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്ന് വായ്പയെടുത്തവർക്കുള്ള നോട്ടീസാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തിരിച്ചടക്കാത്തതും കുടിശ്ശിക വരുത്തിയതുമായ വിദ്യാഭ്യാസ വായ്പ തിരിച്ചുപടിക്കാൻ 2015 ജൂൺ 27ലെ കരാർ പ്രകാരം ബാങ്ക് തങ്ങളെ ചുമതലപ്പെടുത്തിയതായി വ്യക്തമാക്കിയാണ് നോട്ടീസ് അയച്ചത്. എസ്.ബി.ടിയിൽ നിന്ന് 75,000 രൂപ വിദ്യാഭ്യാസ വായ്പയെടുത്ത എറണാകുളം ഇലഞ്ഞി സ്വദേശി അരുൺകുമാറിനോട് 14.5 ശതമാനം പലിശയടക്കം 1,57,970.15 രൂപ 15 ദിവസത്തിനകം അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പയെടുത്ത തുകയിൽ അരലക്ഷത്തോളം രൂപ തിരിച്ചടച്ചുവെങ്കിലും അക്കാര്യം നോട്ടീസിൽ പരാമർശിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP