Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിന് അപമാനമാണ് മാധ്യമമേഖലയിലെ തൊഴിൽപ്രശ്‌നങ്ങളെന്ന് എളമരം കരീം; തൊഴിൽ നിയമങ്ങൾ മാധ്യമമേഖലയിൽ പാലിക്കപ്പെടുന്നില്ല; ന്യൂ ഇന്ത്യൻ എക്‌സപ്രസിലെയും ന്യൂസ് 18ലെയും പിരിച്ചുവിടലുകൾ റദ്ദാക്കണം

കേരളത്തിന് അപമാനമാണ് മാധ്യമമേഖലയിലെ തൊഴിൽപ്രശ്‌നങ്ങളെന്ന് എളമരം കരീം; തൊഴിൽ നിയമങ്ങൾ മാധ്യമമേഖലയിൽ പാലിക്കപ്പെടുന്നില്ല; ന്യൂ ഇന്ത്യൻ എക്‌സപ്രസിലെയും ന്യൂസ് 18ലെയും പിരിച്ചുവിടലുകൾ റദ്ദാക്കണം

കൊച്ചി: കേരളത്തിലെ തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ ഗൗരവമുള്ളതെന്ന വിമർശനവുമായി സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. ന്യൂ ഇന്ത്യൻ എക്‌സപ്രസിലെയും ന്യൂസ് 18 ടി.വിയിലെയും പിരിച്ചുവിടലുകൾ റദ്ദാക്കണമെന്നും അദേഹം പറഞ്ഞു. രണ്ടു മാധ്യമസ്ഥാപനങ്ങളിലുമായി ഇരുപത് മാധ്യമപ്രവർത്തകരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും നിശ്ചിതകാല കരാർ തൊഴിൽ അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഓർഡിനൻസിനെതിരെയും കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ്‌പേപ്പർ എംപ്‌ളോയീസ് ഫെഡറേഷന്റെയും സംസ്ഥാന കമ്മറ്റികൾ സംയുക്തമായി കൊച്ചി ന്യൂ ഇന്ത്യൻ എക്‌സപ്രസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിലും പ്രബുദ്ധതയിലും മുന്നിൽ നിൽക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിന് അപമാനമാണ് മാധ്യമമേഖലയിലെ തൊഴിൽപ്രശ്‌നങ്ങളെന്ന് കരീം പറഞ്ഞു. രാജ്യത്തെ തൊഴിൽമേഖല വലിയ വെല്ലുവിളി നേരിടുകയാണ്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങൾ ഭാവിയിൽ സർക്കാർ ജീവനക്കാരെ കൂടി പ്രതികൂലമായി ബാധിക്കും. ഒരാൾക്കും സ്ഥിരം ജോലി ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് എല്ലാ മേഖലയിലും സംജാതമാകുന്നത്. ഇതിനെതിരായി തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും എളമരം കരീം പറഞ്ഞു.

എറണാകുളം നോർത്ത് ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനവും ധർണയും കലൂരിലെ ന്യൂഇന്ത്യൻ എക്‌സപ്രസ് ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും സംയുക്ത ട്രേഡ് യൂണിയൻ ചെയർമാനുമായ കെ.കെ ഇബ്രാഹീംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് സി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.എൻ ഗോപിനാഥ് (സിഐ.ടി.യു) ജോൺ ലൂക്കോസ് (എ.ഐ.ടി.യു.സി), ടി.കെ രമേശ് (ഐ.എൻ.ടി.യു.സി), സി.ജി രാജഗോപാൽ (ബിജെപി), ചാൾസ് ജോർജ് (ടി.യു.സിഐ) കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി സി.നാരായണൻ, പ്രസിഡന്റ് കമാൽ വരദൂർ , ജില്ലാ പ്രസിഡന്റ് ഡി.ദിലീപ് എന്നിവർ പ്രസംഗിച്ചു. കെ.യു.ഡബ്യൂ.ജെ ജില്ലാ സെക്രട്ടറി സുഗതൻ പി.ബാലൻ സ്വാഗതവും കെ.എൻഇഎഫ് ജില്ലാ സെക്രട്ടറി കെ.എസ് അബ്ദുൽകരീം നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP