Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടുത്ത ഒരു ജന്മമുണ്ടെങ്കിൽ പശുവായി പുനർജനിക്കാൻ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പള്ളി; എംഎൽഎയുടെ ഗോ സ്നേഹ പ്രകടനം ക്ഷീരവികസന പരിപാടിയിൽ

അടുത്ത ഒരു ജന്മമുണ്ടെങ്കിൽ പശുവായി പുനർജനിക്കാൻ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പള്ളി; എംഎൽഎയുടെ ഗോ സ്നേഹ പ്രകടനം ക്ഷീരവികസന പരിപാടിയിൽ

പെരുമ്പാവൂർ: അടുത്ത ഒരു ജന്മമുണ്ടെങ്കിൽ പശുവായി പുനർജനിക്കാൻ ആഗ്രഹമെന്ന് എൽദോസ് കുന്നപ്പള്ളി. ക്ഷീരവികസന വകുപ്പും കുറുപ്പുംപടി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പെരുമ്പാവൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് എംഎൽഎയുടെ സ്നേഹ പ്രകടനം.

കുട്ടികളിലും പൊതുജനങ്ങളിലും പശുവളർത്തലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായിരുന്നു സുന്ദരികിടാവ് മത്സരം. മത്സരവേദിയിൽ നേരത്തയെത്തിയ എൽദോസ് പശുക്കളെ സ്നേഹിക്കേണ്ട വിധം കാണികൾക്ക് വിവരിച്ചു കൊടുത്തു. തീർന്നില്ല, വർധിച്ച് വരുന്ന വിവാഹമോചനങ്ങൾക്ക് പരിഹാരവും നിർദ്ദേശിച്ചു എംഎൽഎ.

കപില, ഗീർ, എച്ച്എഫ് ഇനങ്ങളിൽ പെട്ട പശുകിടാക്കാളാണ് സൗന്ദര്യമത്സരത്തിൽ മാറ്റുരച്ചത്. പെരുമ്പാവൂർ സ്വദേശി ടിഎ രാജുവിന്റെ കിടാവ് ഒന്നാം സമ്മാനമായ പട്ടും ഒരു പവനും നേടി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP