Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അണക്കെട്ടുകൾ തുറന്ന് വിട്ടതിന് പിന്നാലെ കേരളത്തിന് ഇരുട്ടടിയുമായി വൈദ്യുതി നിരക്ക് വർധന; യൂണിറ്റിന് 15 പൈസ വീതം ഈടാക്കാൻ റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്; കണക്റ്റഡ് ലോഡ് 500 വാട്ടിന് താഴെയും മാസം 20 യൂണിറ്റിന് താഴെയും ഉപയോഗിക്കുന്നവർക്ക് വർധന ബാധിക്കില്ല

അണക്കെട്ടുകൾ തുറന്ന് വിട്ടതിന് പിന്നാലെ കേരളത്തിന് ഇരുട്ടടിയുമായി വൈദ്യുതി നിരക്ക് വർധന; യൂണിറ്റിന് 15 പൈസ വീതം ഈടാക്കാൻ റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്; കണക്റ്റഡ് ലോഡ് 500 വാട്ടിന് താഴെയും മാസം 20 യൂണിറ്റിന് താഴെയും ഉപയോഗിക്കുന്നവർക്ക് വർധന ബാധിക്കില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുകയും അണക്കെട്ടുകൾ തുറന്നും വിട്ടതിന് പിന്നാലെ ഇരുട്ടടിയുമായി വൈദ്യുതി നിരക്കിൽ വർധന. വരുന്ന വ്യാഴാഴ്‌ച്ച മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. യൂണിറ്റിന് 15 പൈസ വീതം സർച്ചാർജ് ഈടാക്കുമെന്ന് റെഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു. ഈ മാസം 16 മുതൽ നവംബർ 15 വരെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാനാണ് കമ്മീഷന്റെ തീരുമാനം.

ഇന്ധന സർച്ചാർജായി 81.65 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കമ്മീഷൻ അനുവദിച്ചത്. ഇത് നിരക്ക് വർധനയായി പിരിച്ചെടുക്കും. കണക്ടഡ് ലോഡ് 500 വാട്ടിന് താഴെയും മാസം 20 യൂനിറ്റിന് താഴെയും ഉപയോഗിക്കുന്നവർക്ക് വർധനയില്ല. വൈദ്യുതി ബോർഡിന്റെയും ലൈസൻസികളുടെയും ബാക്കി മുഴുവൻ ഉപഭോക്താക്കൾക്കും വർധന ബാധകമാണ്. വിതരണ ലൈസൻസികൾ സർചാർജ് പിരിച്ച് മാസാടിസ്ഥാനത്തിൽ ബോർഡിന് നൽകണം. ഇത് വൈദ്യുതി ബില്ലിൽ പ്രത്യേകം കാണിക്കണം.

കഴിഞ്ഞ സാമ്പത്തികവർഷത്തേക്ക് 180.55 കോടി രൂപ അധികബാധ്യത വരുമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ 98.9 കോടി കമീഷൻ തള്ളി. 81.65 കോടി അനുവദിച്ചു. സാമ്പത്തികവർഷത്തെ എല്ലാ പാദങ്ങളിലും അധികബാധ്യത വന്നതായി കമീഷൻ ഉത്തരവിൽ പറയുന്നു. വൈദ്യുതി പുറത്തുനിന്ന് വാങ്ങി വിതരണം ചെയ്തതിനാണ് നേരത്തേ നൽകിയ നിരക്കിന് പുറമെ സർചാർജ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP