Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വമ്പന്മാരുടെ കളവു പിടിച്ച് 'സിങ്ക'ത്തിന്റെ വേട്ട തുടരുന്നു; തിരുവന്തപുരത്തു നിന്നും ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം പിടിച്ചു; കുടുങ്ങിയവരിൽ മുത്തൂറ്റ് സ്‌കൈ ഷെഫും; ഒരു കോടി പിഴയിട്ട് ഋഷിരാജ് സിങ്

വമ്പന്മാരുടെ കളവു പിടിച്ച് 'സിങ്ക'ത്തിന്റെ വേട്ട തുടരുന്നു; തിരുവന്തപുരത്തു നിന്നും ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം പിടിച്ചു; കുടുങ്ങിയവരിൽ മുത്തൂറ്റ് സ്‌കൈ ഷെഫും; ഒരു കോടി പിഴയിട്ട് ഋഷിരാജ് സിങ്

തിരുവന്തപുരം: കെഎസ്ഇബിയുടെ വിജിലൻസ് മേധാവിയായി ചുമതയലേറ്റ ഋഷിരാജ് സിങ് വൈദ്യുതി മോഷ്ടാക്കളോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് കൈക്കൊണ്ടു നടപടി തുടരുന്നു. വൈദ്യുതി മോഷണത്തിന് വമ്പന്മാരെയും പിടികൂടാനാണ് ഋഷിരാജ് സിങ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സിങ്കത്തിന്റെ നടപടികൾ. സംസ്ഥാന വ്യാപകമായി ഇന്ന് വൈദ്യുതി മോഷണ വിരുദ്ധ സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരു കോടിയിലേറെ രൂപയുടെ വൈദ്യുതി മോഷണം പിടിച്ചു. തിരുവന്തപുരത്തെ മുത്തൂറ്റ് സ്‌കൈ ഷെഫിൽ നിന്നാണ് വൻ വൈദ്യുതി മോഷണം ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വൈദ്യുതി മോഷണം നടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വമ്പന്മാർ കുടുങ്ങിയത്.

തിരുവന്തപുരത്തു നിന്നും ഒരു കോടിയുടെ വൈദ്യുതി മോഷണം പിടികൂടിയതിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാലര ലക്ഷത്തിന്റെ വൈദ്യുതി മോഷണവും പിടികൂടി. ഋഷിരാജ് സിങ് കെഎസ്ഇബി വിജിലൻസിന്റെ ചുമതല ഏറ്റതോടെ വൈദ്യുതി ബോർഡിന്റെ വരുമാനവും വർദ്ധിച്ചിട്ടുണ്ട്.

തിരുവന്തപുരത്തെ വൈദ്യുതി മോഷണ വിരുദ്ധ വിഭാഗം സ്‌ക്വാഡ് ശ്രീവരാഹം സെക്ഷന്റെ പരിധിയിൽ നിന്നാണ മുത്തൂറ്റ് സ്‌കൈ ഷെഫിൽ നിന്നടക്കം ഒരു കോടിയുടെ വൈദ്യുതി മോഷണം പിടികൂടിയത്. വില്ല മായാ ഹെറിറ്റേജ് റസ്റ്റോറന്റിലേക്ക് 240 സ്‌ക്വയർ മില്ലി മീറ്റർ ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി അനധികൃതമായി എടുത്തിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരു കോടി രൂപ സ്‌കൈഷെഫിന് പിഴയും ചുമത്തിയിട്ടുണ്ട്.

ചിറയിൻകീഴിൽ നടന്ന പരിശോധനയിൽ മോഷണത്തിന് ഒരു ഉപയോക്താവിന് 50,000 രൂപയും വൈദ്യുതി ദുരുപയോഗം ചെയ്തതിന് 30,000 രൂപയും പിഴ ചുമത്തി. കൊല്ലത്തും കോട്ടയത്തുംആലപ്പുഴയിലും വൈദ്യുതി മോഷണം കണ്ടെത്തിയിട്ടുണ്ട്. വീട്ടാവശ്യത്തിനെടുത്ത് വാണിജ്യാവശ്യത്തിന് വൈദ്യുതി ദുരുപയോഗപ്പെടുത്തിയതിനാണ് കൊല്ലത്ത് വൈദ്യുതി മോഷണം പിടികൂടിയത്. വൈദ്യുതി മോഷണത്തെ കുറിച്ച് അറിയിച്ചാൽ പാരിതോഷികം നൽകുമെന്ന് ഋഷിരാജ് സിങ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൂടുതൽ വൈദ്യുതി മോഷണ വിവരങ്ങളും ആളുകൾ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP