Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈദ്യൂത ഫെൻസിങ് സ്ഥാപിക്കുമെന്നതും ട്രഞ്ച് താഴ്‌ത്തുമെന്നതും വാക്കുകളിൽ മാത്രം; പന്തപ്ര ആദിവാസി കോളനിയിലെ ശാന്ത ആനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വൈദ്യൂത ഫെൻസിങ് സ്ഥാപിക്കുമെന്നതും ട്രഞ്ച് താഴ്‌ത്തുമെന്നതും വാക്കുകളിൽ മാത്രം; പന്തപ്ര ആദിവാസി കോളനിയിലെ ശാന്ത ആനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആദിവാസി സ്ത്രീ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. പന്തപ്ര ആദിവാസി കോളനിയിലെ ശാന്ത തങ്കപ്പൻ (60) ആണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പന്തപ്ര ആദിവാസി കോളയിൽ ആനക്കൂട്ടമെത്തിയത്. ഈ സമയം ശാന്ത കുടിലിൽ കിടന്നുറങ്ങുകയായിരുന്നു.ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ ആന കുടിൽ തകർക്കുയാണെന്ന് ശാന്തയ്ക്ക് ബോദ്ധ്യമായി. പിന്നെ വീട്ടിൽ നിന്നും ഇറങ്ങി തോന്നിയ വഴിയെ ദൂരേയ്ക്ക് ഓടി.

കാട്ടാനക്കൂട്ടം പോയയെന്ന ഉറപ്പുവരുത്തിയ ശേഷമാണ് ശാന്ത തിരികെ വീട്ടിലെത്തിയത്.ചുറ്റും മറച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റെല്ലാം ആനക്കൂട്ടം നശിപ്പിച്ച നിലയിലാണ്. തൊട്ടടുത്ത വീടുകൾക്കും ചെറിയ തോതിലുള്ള കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

വൈദ്യൂത ഫെൻസിങ് സ്ഥാപിക്കുകയും ട്രഞ്ച് താഴ്‌ത്തുകയും ഉൾപ്പെടെയുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകണമെന്നാണ് ഇവരുടെ ആവശ്യം.എന്നാൽ ബന്ധപ്പെട്ട ്ധികൃതർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP