Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെർപ്പുളശ്ശേരിയിൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി എത്തിച്ച ആന ആന കിണറ്റിൽ വീണ് ചെരിഞ്ഞു; കിണറ്റിൽ വീണത് എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെ; ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്തത് കിണർ ഇടിച്ച് പൊളിച്ച്

ചെർപ്പുളശ്ശേരിയിൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി എത്തിച്ച ആന ആന കിണറ്റിൽ വീണ് ചെരിഞ്ഞു; കിണറ്റിൽ വീണത് എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു  കൊണ്ടുപോകുന്നതിനിടെ; ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്തത് കിണർ ഇടിച്ച് പൊളിച്ച്

പാലക്കാട്: തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റിൽ വീണ് ചെരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചെരിഞ്ഞത്.

എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തെ കിണറിൽ വീഴുകയായിരുന്നു. രാത്രി 8.45 മണിയോടെ ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് ആന തലക്കുത്തി വീണത്. ഉത്സവത്തിനുശേഷം മടക്കികൊണ്ടുപോവുകയായിരുന്നു ശേഷാദ്രിയെ.അതിനിടെയാണ് അപകടമുണ്ടാവുന്നത്. ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് കിണറ്റിന് സമീപമെത്തിയ അയൽക്കാരാണ് ആനയെ കാണുന്നത്.

ഉടൻതന്നെ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ക്രെയിനും, ജെസിബിയും ഉപയോഗിച്ച് കിണർ ഇടിച്ചാണ് ആനയെ പുറത്തെടുത്തത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP