Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെസിബി ഉപയോഗിച്ച് മസ്തകത്തിൽ ഇടിച്ച് ഓടിച്ച കാട്ടുകൊമ്പൻ ചരിഞ്ഞു; ആനയെ വിരട്ടിയോടിച്ചത് മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടത്തിൽവച്ച്; ജെസിബിയും ഡ്രൈവറും വനംവകുപ്പ് കസ്റ്റഡിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാർ

ജെസിബി ഉപയോഗിച്ച് മസ്തകത്തിൽ ഇടിച്ച് ഓടിച്ച കാട്ടുകൊമ്പൻ ചരിഞ്ഞു; ആനയെ വിരട്ടിയോടിച്ചത് മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടത്തിൽവച്ച്; ജെസിബിയും ഡ്രൈവറും വനംവകുപ്പ് കസ്റ്റഡിയിൽ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാർ

മൂന്നാർ: കണ്ണൻ ദേവൻ തോട്ടത്തിൽ നിന്ന് വിരട്ടിയോടിച്ച കാട്ടുകൊമ്പൻ മൂന്നാർ ചെണ്ടുവരയിൽ ചരിഞ്ഞ നിലയിൽ. തോട്ടത്തിലെത്തുകയും ജനവാസകേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്തപ്പോഴാണ് കാട്ടാനയെ വിരട്ടിയോടിക്കാൻ ജെസിബികൾ എത്തിച്ചത്.

ജെസിബിക്കൈ ഉപയോഗിച്ച് വിരട്ടുന്നതിനിടെ കാട്ടാനയുടെ മസ്തകത്തിൽ അടിയേറ്റതാണ് ആന ചരിയാൻ കാരണമെന്ന് സംശയിക്കുന്നു. ഇതോടെ ജെസിബി ഡ്രൈവറേയും ജെസിബിയും വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലേടുത്തു.

അതേസമയം കാട്ടാനകൾ ജനവാസകേന്ദ്രത്തിലെത്തുന്നത് തടയാൻ വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തതാണ് എല്ലാത്തിനും കാരണമെന്ന് നാട്ടുകാരും ആരോപിക്കുന്നു. ജനവാസ കേന്ദ്രത്തിലെത്തിയപ്പോൾ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കാട്ടിലേക്കു വിരട്ടിയോടിച്ച കാട്ടാനയാണു ചരിഞ്ഞത്. മറയൂർ, കാന്തല്ലൂർ, മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി കാട്ടാനയുടെ ശല്യം രൂക്ഷമായുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം കൊമ്പൻ എത്തിയതും പലയിടത്തും നാശം വിതച്ചതും.

കഴിഞ്ഞദിവസം മൂന്നു വാഹനങ്ങൾ തകർത്ത കാട്ടാന പള്ളിക്കും കേടുവരുത്തിയിരുന്നു. ഞായറാഴ്ച രാത്രി 10.30ന് കെഡിഎച്ച്പി കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണം ആദ്യം ഉണ്ടായത്. എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിനു സമീപത്ത് കാട്ടാനയെത്തിയതിനെ തുടർന്ന് മൂന്നു ട്രാക്ടറുകളിലെത്തിയ തൊഴിലാളികൾ ഓടിച്ചു. ഇതിനു ശേഷം മടങ്ങുന്നതിനിടയിൽ മറ്റൊരു വഴിയിൽ കൂടി എത്തിയ കാട്ടാന മുൻപിൽ പോകുകയായിരുന്ന ട്രാക്ടർ ആക്രമിച്ചു. ഇതോടെ തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനു ശേഷം സമീപത്തു ലയങ്ങൾക്കു മുൻപിൽ പാർക്ക് ചെയ്തിരുന്ന ആൻഡ്രൂസ് എന്നയാളുടെ വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തു.

തുടർന്ന് സമീപത്തുള്ള സിഎസ്‌ഐ ദേവാലയത്തിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്ന് മതിൽകെട്ടും കോൺക്രീറ്റ് തൂണും നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ബൈക്കിൽ തുണികൾ വിൽക്കാനെത്തിയ തമിഴ്‌നാട് സ്വദേശിക്കു നേരെയും ആക്രമണം ഉണ്ടായി. ഇയാൾ ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഇന്ധന ടാങ്ക് ആന കുത്തിനശിപ്പിച്ചു.

ഇതിനു ശേഷം സമീപത്തുള്ള സൂപ്പർ തേയില ഫാക്ടറി കോംപൗണ്ടിൽ കയറിയ കൊമ്പൻ തൊഴിലാളികൾക്ക് കയറാൻ കഴിയാത്തവിധം മണിക്കൂറുകളോളം നിന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയാണ് ആനയെ ഓടിച്ചത്. കാട്ടാന ലയങ്ങൾക്കു സമീപം രാത്രിയും രാവിലെയും നിന്നതിനാൽ തൊഴിലാളികൾ ഭൂരിഭാഗവും തിങ്കളാഴ്ച ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. വിവരം അറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP