Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയിയിൽ വൈറലായപ്പോൾ രാഹുലും മുബഷീറയും തിരിച്ചെത്തി; പൂജാരിയായ കാമുകനും യുവതിയും പൊലീസിന് മുന്നിൽ കീഴടങ്ങി; ഇനി വിവാഹം?

കണ്ണൂർ : വിവാഹത്തിന് രണ്ടു ദിവസം മുൻപ് കാമുകനായ പൂജാരിയ്‌ക്കൊപ്പം നാടുവിട്ട മുസ്ലിം യുവതി തിരിച്ചെത്തി. കുഞ്ഞമംഗലം സ്വദേശിയും ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയുമായ മുബഷീറയാണ് വിവാഹത്തിന് രണ്ടു ദിവസം മുൻപ് ഒളിച്ചോടിയത്. കാമുകനും പൂജാരിയുമായ രാഹുലിനൊപ്പമാണ് നാടുവിട്ടത്. തിരിച്ചെത്തിയ ഇരുവരും പയ്യന്നൂർ സർക്കിൾ ഇൻസ്‌പെക്ടർ മുൻപാകെ ഹാജരായി.

വിവാഹ വസ്ത്രമെടുക്കാനായി കഴിഞ്ഞ തിങ്കളാഴ്ച പയ്യന്നൂരിലെ കടയിൽ കുടുംബാംഗങ്ങൾക്കൊപ്പമെത്തിയ മുബഷീറയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം മുബഷീറ ടൗണിലെത്തിയപ്പോൾ രാഹുൽ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. തുടർന്ന് ഇരുവരും നാടുവിടുകയായിരുന്നു. ആദ്യം എറണാകുളത്തേയ്ക്കും തുടർന്ന് തിരുവനന്തപുരത്തേയ്ക്കും പോയ ഇവർ ബുധനാഴ്ചയാണ് പയ്യന്നൂരിൽ തിരിച്ചെത്തിയത്. ഇതിനിടെ, യുവതിയുമായി വിവാഹം ഉറപ്പിച്ച യുവാവിന്റെ വിവാഹം വ്യാഴാഴ്ച നടന്നു.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് കുഞ്ഞിമംഗലം സ്വദേശി അബ്ദുൾ ലത്തീഫിന്റെ മകൾ മുബഷിറ(21) ക്ഷേത്രപൂജാരിയായ കുഞ്ഞിമംഗലം സ്വദേശി രാഹുലിനൊപ്പം പോയത്. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാമുകനൊപ്പം പോകുന്നതിനിടെ വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ മുബഷിറ ഇക്കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാൽ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. സോഷ്യൽ മീഡിയയിലെ ഹിന്ദുത്വവാദികളും രംഗത്തുവന്നതോടെ ചർച്ച കനത്തു.

'അങ്ങനെ തിരിച്ചറിവു നേടിയ ഒരു മുസ്ലിം പെൺകുട്ടികൂടി സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. പയ്യന്നൂർ കൊയപ്പാറയിൽ അബ്ദുൽ ലത്തീഫിന്റെ മകൾ മുബാഷിറ തന്റെ ജീവിത പങ്കാളിയായി കുഞ്ഞി മംഗലം സ്വദേശിയും മാടേക്കാവ് ക്ഷേത്രത്തിലെ പൂജാരിയുമായ രാഹുലിനെ സ്വീകരിച്ചു. പർദ്ദയുടെ ഉഷ്ണത്തിൽ നിന്നും മോചിതയായി ഹിന്ദുമതം സ്വീകരിച്ചു. മുബാഷിറക്കും രാഹുലിനും ആശംസകൾ. സ്വധർമ്മത്തിലേക്ക് സ്വാഗതം.' എന്ന തരത്തിൽ സോഷ്യൽ മീഡിയയിലെ ഹിന്ദു വർഗീയവാദികൾ സംഭവം ഏറ്റെടുത്തു. ഇതോടെയാണ് ഇരുവരും നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.

എന്നാൽ സോഷ്യൽ മീഡിയിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യവർഷമായിരുന്നു ഹിന്ദുത്വവാദികളുടെ പോസ്റ്റിന് മറുപക്ഷത്തിന്റെ മറുപടി. തെറിവിളിയും ആരോപണ പ്രത്യാരോപണങ്ങളും ഈ വിഷയത്തിൽ സൈബർ ലോകത്തു കൊഴുക്കുകയാണ്. ഇതിനിടെയാണ് രാഹുലിന്റേയും മുബഷിറയുടേയും മടങ്ങി വരവ്. ഇവരുടെ ഭാവിജീവിതത്തിന് എല്ലാ പിന്തുണയും ഹിന്ദുത്വവാദികൾ ചെയ്യുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP