Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുത്തെഴുതി വച്ച് അദ്ധ്യാപകനൊപ്പം ഒളിച്ചോടി; മല്ലപ്പള്ളിയിൽ നിന്ന് രാവിലെ മുങ്ങിയവരെ വൈകുന്നേരത്തോടെ എറണാകുളത്ത് നിന്ന് പൊക്കി

എഴുത്തെഴുതി വച്ച് അദ്ധ്യാപകനൊപ്പം ഒളിച്ചോടി; മല്ലപ്പള്ളിയിൽ നിന്ന് രാവിലെ മുങ്ങിയവരെ വൈകുന്നേരത്തോടെ എറണാകുളത്ത് നിന്ന് പൊക്കി

കോട്ടയം: വിദ്യാർത്ഥിയുമായി ഒളിച്ചോടിയ അദ്ധ്യാപകൻ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശികളായ അദ്ധ്യാപകനും വിദ്യാർത്ഥിനിയുമാണ് പിടിയിലായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി ട്രെയിനിൽ എറണാകുളം ഭാഗത്തേക്ക് മുങ്ങുകയായിരുന്നു. അദ്ധ്യാപകൻ പഠിപ്പിക്കുന്ന അതേ കോളജിലെ വിദ്യാർത്ഥിനിയാണ് കാമുകി.

കമിതാക്കൾ പോയ വഴിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നതിനാൽ പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് ബന്ധുക്കൾ റെയിൽവെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. തിരുവല്ല മുതൽ തിരുവനന്തപുരം വരെയും എറണാകുളം വരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് കമിതാക്കൾ പിടിയിലായത്.

രാവിലെ മുങ്ങിയ കമിതാക്കളെ വൈകുന്നേരത്തോടെ പൊലിസിന്റെ സഹായത്തോടെ പിടിയിലാകുകയായിരുന്നു. രാവിലെ എഴുത്തെഴുതിവച്ചാണ് വിദ്യാർത്ഥി അദ്ധ്യാപകനോടൊപ്പം പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP