Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏനാത്ത് പാലം അടച്ചിട്ടതോടെ എം സി റോഡിലെ ഗതാഗതം താറുമാറായി; പകരം കയറ്റിവിടുന്ന വഴിയിൽ എപ്പോഴും ഗതാഗത കുരുക്ക്; പുതിയപാലം പാലം നിർമ്മിക്കാൻ സമയം എടുക്കുമെന്നതിനാൽ താൽക്കാലിക പാലം നിർമ്മിക്കാൻ സൈന്യം എത്തുന്നു

ഏനാത്ത് പാലം അടച്ചിട്ടതോടെ എം സി റോഡിലെ ഗതാഗതം താറുമാറായി; പകരം കയറ്റിവിടുന്ന വഴിയിൽ എപ്പോഴും ഗതാഗത കുരുക്ക്; പുതിയപാലം പാലം നിർമ്മിക്കാൻ സമയം എടുക്കുമെന്നതിനാൽ താൽക്കാലിക പാലം നിർമ്മിക്കാൻ സൈന്യം എത്തുന്നു

പത്തനംതിട്ട: ഏനാത്ത് പാലം അടച്ചിട്ടതോടെ ഗതാഗത കുരുക്ക് രൂക്ഷമായ എം സി റോഡിൽ എല്ലാം ശരിക്കാൻ പട്ടാളമിറങ്ങുന്നു. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാലം അടുത്തകാലത്തെങ്ങും നന്നാവില്ലെന്ന് ഉറപ്പായതോടെ യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാനാണ് പട്ടാളം ഇറങ്ങുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കാൻ വേണ്ടി പട്ടാളത്തിന്റെ സഹായം പൊതുമരാമത്ത് മന്ത്രിയാണ് തേടിയത്. ഇതോടെയാണ് കരസേനയുടെ എൻജിനീയറിങ് വിഭാഗം സ്ഥലം സന്ദർശിക്കുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ, നടപടി ശുപാർശയോടെ കേന്ദ്രമന്ത്രി മനോഹർ പരീക്കർ കരസേനാ ഉപമേധാവി ലഫ്. ജനറൽ ശരത്ചന്ദിനു കൈമാറി.

എംസി റോഡിൽ കല്ലടയാറിനു കുറുകെ കൊല്ലംപത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്ത് പാലം. തൂണുകളുടെ ബലക്ഷയത്തെത്തുടർന്ന് ഒരു മാസമായി ഇതുവഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇതുകാരണം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ ആറു മാസമെങ്കിലുമെടുക്കും. അതുവരെ ടെൽക്കിന്റെ സഹായത്തോടെ താൽക്കാലിക നടപ്പാത മതിയെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആദ്യ തീരുമാനം. താൽക്കാലിക ഇരുമ്പുപാലം നിർമ്മിക്കാൻ കേരള സ്റ്റീൽ ഇൻഡസ്ട്രീസിനോട് എസ്റ്റിമേറ്റ് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ചെറിയ വാഹനങ്ങൾക്കെങ്കിലും കടന്നുപോകാനാകുന്ന താൽക്കാലിക പാലം വേണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണു കൊടിക്കുന്നിൽ സുരേഷ് എംപി സൈന്യത്തെ സമീപിച്ചത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നു സൈന്യം അറിയിച്ചു. ഇതോടെ സഹായം തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി.സുധാകരൻ, ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ് എന്നിവർ യോഗം ചേർന്ന് എംപിയുടെ കൂടി സഹായത്തോടെ സൈന്യസഹായം തേടുകയായിരുന്നു. ഇതിനു പിന്നാലെയാണു സഹായം അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാർ പ്രതിരോധ മന്ത്രാലയത്തിനു കത്തയച്ചത്.

മന്ത്രി ജി.സുധാകരൻ കരസേനയുടെ എൻജിനീയറിങ് വിഭാഗവുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഗതാഗതം ഭാഗികമായി പുനരാരംഭിക്കാവുന്ന രീതിയിൽ താൽക്കാലിക പാലമോ, ബെയ്‌ലി പാലമോ നിർമ്മിക്കാനാണു സൈന്യം ആലോചിക്കുന്നത്. എൻജിനീയറിങ് വിഭാഗം സ്ഥലം സന്ദർശിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇവർ കൈക്കൊള്ളുക. തീരുമാനമായാൽ ഒരാഴ്ച കൊണ്ട് താൽക്കാലിക പാലം പൂർത്തിയാക്കാനാകും. തീർത്തും സൗജന്യമായി പാലം നിർമ്മാക്കാനാണു സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സൈന്യം ഇതിന് തയ്യാറാകുമോ എന്നകാര്യത്തിലാണ് ഇനി തീരുമാനമുണ്ടാകേണ്ടത്.

അതേസമയം തിരുവനന്തപുരത്ത് ബെയ്‌ലി പാലം നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ ലഭ്യമല്ല. ഹൈദരാബാദിൽനിന്നോ മറ്റു സമീപ യൂണിറ്റുകളിൽനിന്നോ ഇവ എത്തിക്കേണ്ടിവരും. ഇതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഏനാത്തുപാലം എംസി റോഡിൽ കല്ലടയാറിനു കുറുകെ കൊല്ലംപത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നു. തൂണുകളുടെ ബലക്ഷയത്തെത്തുടർന്ന് ഒരു മാസമായി ഇതുവഴി ഗതാഗതമില്ല. പണി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ ആറു മാസമെങ്കിലുമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP