Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനാത്ത് പാലം തകർന്നത് വിജിലൻസ് അന്വേഷിക്കും, പാലം തകർത്തതിന് പിന്നിൽ മണൽ മാഫിയ, മരാമത്ത് വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര അപാകതകൾ, ബെയ്ലി പാലം ഏപ്രിൽ 15-ന് തുറക്കും

എനാത്ത് പാലം തകർന്നത് വിജിലൻസ് അന്വേഷിക്കും, പാലം തകർത്തതിന് പിന്നിൽ മണൽ മാഫിയ, മരാമത്ത് വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര അപാകതകൾ, ബെയ്ലി പാലം ഏപ്രിൽ 15-ന് തുറക്കും

തിരുവനന്തപുരം: കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നത് സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. ഇതേക്കുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം പ്രഥമിക അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനായി പൊലീസ് വിജിലൻസിന് ഫയൽ കൈമാറിയത്.

പാലത്തിന്റെ തകർച്ച ശ്രദ്ധയിൽപ്പെട്ട ഉടൻ ഡോ.അരവിന്ദൻ ഉൾപ്പെടെയുള്ള വിദഗ്ദരെ ഉൾപ്പെടുത്തി പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്താൻ പൊതുമരാമത്ത് വിജിലൻസിനെ നിയോഗിച്ചത്. ഇവർ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ അപാകതകളാണ് കണ്ടെത്തിയതെന്ന് മന്ത്രി അറിയിച്ചു.

പാലം നിർമ്മാണ സമയത്ത് എൻജിനീയർമാർ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും കരാറുകാരൻ ഉത്തരവാദിത്തമില്ലാതെയാണ് പ്രവർത്തിച്ചതെന്നുമാണ് കാണ്ടെത്തൽ. പാറയുടെ മുകളിൽ പാലത്തിന്റെ തൂണുകൾ ശരിയായി ഉറപ്പിച്ചിട്ടില്ലാത്തതിനാൽ ആദ്യങട്ടത്തിൽ തന്നെ ഉലച്ചിൽ ഉണ്ടായതായാണ് അനുമാനം. മണൽ വാരലിനെത്തുടർന്ന് തൂണുകൾക്ക് ചുറ്റുമുണ്ടായിരുന്ന മണ്ണ് അഞ്ച് മീറ്റർ വരെ ഒലിച്ചുപോയി. ഇതിന് കാരണക്കാരായ മണൽ മാഫിയയെ കണ്ടെത്തണം. ഇവർക്കെതിരെ സിവിലായും ക്രിമിനലായും ശിക്ഷാ നടപടി സ്വീകരിക്കണം. ഇതുകൂടാതെ മറ്റ് പലകാരണങ്ങളും പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായിരിക്കാമെന്നും വകുപ്പ് വിജിലൻസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കുന്നതിനും അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതിനുമാണ് അന്വേഷണം പൊലീസ് വിജിലൻസിനെ ഏൽപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.

താൽക്കാലികമായി സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലം ഏപ്രിൽ15-നകം ഗതാഗതത്തിന് തുറന്നു കൊടുക്കാനാകുമെന്നാണ് കരുതുന്നത്. പ്രധാനപാലത്തിന്റെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇത് ഓഗസറ്റ് അവസാനത്തോടെ തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP