Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

സംസ്ഥാനത്ത് വിവിധ മതക്കാർ ആരാധനാലയങ്ങൾക്കായി നടന്നത് വൻ കയ്യേറ്റങ്ങൾ; പൊതുസ്ഥലം കയ്യേറി നിർമ്മിച്ചത് 769 പ്രാർത്ഥനാ കേന്ദ്രങ്ങൾ; 286ഉം നടന്നത് കാസർകോട്ടെന്നും വ്യക്തമാക്കി ലാന്റ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട്

സംസ്ഥാനത്ത് വിവിധ മതക്കാർ ആരാധനാലയങ്ങൾക്കായി നടന്നത് വൻ കയ്യേറ്റങ്ങൾ; പൊതുസ്ഥലം കയ്യേറി നിർമ്മിച്ചത് 769 പ്രാർത്ഥനാ കേന്ദ്രങ്ങൾ; 286ഉം നടന്നത് കാസർകോട്ടെന്നും വ്യക്തമാക്കി ലാന്റ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട്

തൃശ്ശൂർ: സംസ്ഥാനത്ത് പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ചത് 769 ആരാധനാലയങ്ങൾ. ഇനംതിരച്ച് ലാന്റ് റവന്യൂ കമ്മിഷണർ കണക്കെടുത്തപ്പോൾ ഏറ്റവും കയ്യേറ്റം നടന്നത് കാസർകോട്ടെന്നും കണ്ടെത്തി.

2010ൽ ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊതുസ്ഥലം കയ്യേറിയുള്ള മതസ്ഥാപനങ്ങളുടെ 15 വർഷത്തിലധികം പഴക്കമുള്ള വിവിധ നിർമ്മാണപ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് തടസ്സമില്ലെങ്കിൽ ക്രമപ്പെടുത്തി നൽകാം. അല്ലാത്തവ പൊളിച്ചുനീക്കണം. ഈ ഉത്തരവ് പ്രകാരം ഇതുവര നടപടി പൂർത്തിയാക്കിയത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ്.

തിരുവനന്തപുരം ജില്ലയിൽ പൊതുസ്ഥലങ്ങൾ കയ്യേറി നിർമ്മിച്ചിരിക്കുന്ന ഭണ്ഡാരവും നേർച്ചപ്പെട്ടിയും കുരിശടിയും ഉൾപ്പെടെ 131 നിർമ്മാണങ്ങളാണുള്ളത്. ഇതിൽ 20 എണ്ണം പൊളിച്ചു നീക്കി. ഒരെണ്ണം മാറ്റി സ്ഥാപിച്ചു. 110 ആരാധാനാലങ്ങൾ ക്രമപ്പെടുത്തി. കൊല്ലത്ത് ആകെയുണ്ടായിരുന്ന 197 എണ്ണങ്ങളിൽ 75 എണ്ണം ക്രമപ്പെടുത്തി. ബാക്കി പൊളിച്ചുമാറ്റാൻ നിർദ്ദേശം നൽകി.

ജില്ലകൾ തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം - 131, കൊല്ലം - 197, കാസർകോഡ് - 286, കണ്ണൂർ - 18, ഇടുക്കി - 143, പാലക്കാട് - 77, തൃശൂർ - 17, മലപ്പുറം - 8, എറണാകുളം - 24, ആലപ്പുഴ - 23, വയനാട് - 7, പത്തനംതിട്ട - 41, കോട്ടയം - 1, കോഴിക്കോട് - 6

എന്നാൽ ഏറ്റവും കൂടുതൽ ആരാധാനാലങ്ങൾ നിർമ്മിച്ചിരിക്കുന്ന കാസർകോഡ് ജില്ലയിൽ ഇവ പൊളിച്ചു നീക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നിർദ്ദേശവും ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ വ്യക്തമാക്കുന്നു. 41 അനധികൃത ആരാധാനലയങ്ങളുള്ള പത്തനംതിട്ടയിലും 24 എണ്ണമുള്ള എറണാകുളത്തും ഇതു തന്നെയാണ് അവസ്ഥ. ഇടുക്കിയിൽ പൊതുസ്ഥലം കയ്യേറി നിർമ്മിച്ചത് 143 ആരാധനാലയങ്ങളാണ്. ഇതിൽ 2015ൽ നിർമ്മിച്ച രണ്ട് ആരാധാനലങ്ങളും ഉൾപ്പെടും.

ഏക്കറുകണക്കിന് സ്ഥലം കയ്യേറിയിരിക്കുന്നത് ഇടുക്കിയിലാണ്. കണ്ണൂർ, കോട്ടയം, പാലക്കാട്, മലപ്പുറം, ആലുപ്പുഴ എന്നിവിടങ്ങളിൽ കയ്യേറ്റ ഭൂമിയിൽ നടപടി സ്വീകരിച്ചുവരുന്നതായും രേഖകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ എന്ത് നടപടിയെന്ന് വ്യക്തമല്ല. സ്ഥലപരിമിതി മൂലം സംസ്ഥാനത്ത് റോഡ് വികസനം വഴിമുട്ടി നിൽക്കുമ്പോഴാണ് ഒരു സെന്റ് മുതൽ ഏക്കുറുകണക്കിന് സ്ഥലം വരെയുള്ള ആരാധാനലങ്ങളുടെ കയ്യേറ്റത്തിനെതിരെ സർക്കാറിന്റെ നടപടി വൈകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP