1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
25
Sunday

വിവിധ സഭകളുടെ പേരിൽ മൂന്നാറിൽ കുരിശു നാട്ടി കയ്യേറിയത് പതിനാല് സ്ഥലങ്ങൾ; കയ്യേറ്റത്തിന് നിയോഗിക്കുന്നതുകൊടുംക്രിമിനലുകളെ; കുരിശിന്റെയും പ്രാർത്ഥനയുടെയും പേരിൽ നടക്കുന്നത് റിസോർട്ട് നിർമ്മാണത്തിന് കളമൊരുക്കൽ

April 21, 2017 | 02:43 PM | Permalink



സ്വന്തം ലേഖകൻ

ഇടുക്കി: കുരിശിന്റെ വഴിയേയുള്ള കയ്യേറ്റം ഇടുക്കിയിൽ വ്യാപകം. വിവിധ സഭകളുടേതെന്ന പേരിൽ പതിനാല് പ്രധാന കേന്ദ്രങ്ങളിലാണ് വ്യാപകമായ കയ്യേറ്റവും കുരിശു നാട്ടലും നടന്നത്. ഇതിൽ പല കയ്യേറ്റങ്ങളും ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമാണ്. കൊടുംക്രിമിനലുകളാണ് ഇത്തരം കയ്യേറ്റങ്ങൾക്ക് വഴികാട്ടുന്നത്. ഇന്നലെ ഇടുക്കിയിൽ റവന്യൂവകുപ്പ് നടത്തിയ ഒഴിപ്പിക്കലിനെ പോലും നേരിടാൻ വഴിയിൽ വാഹനം ഇട്ടുവിലങ്ങിയത് ഈ മാഫിയയുടെ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നതാണ്.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുമളി ചക്കുപള്ളം, പഞ്ചാലിമേട്, വാഗമൺ. ഇടുക്കി അണക്കെട്ടിനു സമീപമുള്ള തന്ത്രപ്രധാനമായ കാൽവരി, നെടുങ്കണ്ടം എന്നിവടങ്ങിൽ വൻകുരിശുകൾ നാട്ടി കയ്യേറ്റം നടന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്. വമ്പൻ കോൺക്രീറ്റ്, സ്റ്റീൽ കുരിശുകളാണ് ഉയർത്തുന്നത്. കുരിശു സ്ഥാപിക്കുകയും പിന്നീട് പ്രദേശത്തേക്ക് ധ്യാന കേന്ദ്രങ്ങൾ പടുത്തുയർത്തുകയും ചെയ്യുകയാണ് പതിവ്. വൈകാതെ ഈ കേന്ദ്രങ്ങളിലേക്ക് തീർത്ഥാടകരെ എത്തിക്കുന്നു. കുരിശുമല കയറ്റവും പ്രധാന തീർത്ഥാടക പരിപാടിയാക്കുന്നു. കേരളത്തിലെ മലയോര മേഖല കേന്ദ്രീകരിച്ചുള്ള ചില രൂപതകളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി പരാതയുണ്ട്.

കുരിശു നാട്ടി കഴിഞ്ഞാൽ പ്രദേശത്തേക്ക് റോഡ് നിർമ്മിക്കലാണ് അടുത്തഘട്ടം. മാനസാന്തരപ്പെട്ടതെന്ന ലേബലിൽ ക്രിമിനലുകളെയാണ് ഈ ദൗത്യത്തിന് നിയോഗിക്കുക. ധ്യാന കേന്ദ്രങ്ങളുടെ സംരക്ഷണവും ഇവർക്കാണ്. റോഡ് വന്നുകഴിഞ്ഞാൽ വൈകാതെ സമീപ പ്രദേശത്ത് റിസോർട്ട് കടന്നുവരും. യഥാർഥ്യത്തിൽ റിസോർട്ടിനായുള്ള വഴിയൊരുക്കലാണ് പ്രാർത്ഥനയുടെ മറവിൽ നടക്കുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പ്രധാന ടൂറിസം കേന്ദ്രങ്ങൾക്ക് സമീപം കുരിശ് സ്ഥാപിക്കുന്നതും കുരിശിന്റെ വഴിയൊരുക്കുന്നതും വൻകിട റിസോർട്ട് മാഫിക്കു വേണ്ടിയാണ്. റിസോർട്ട് വരുന്നതോടെ പ്രദേശത്ത് വസ്തു വില ഉയരും. ഇത് റിയൽ എസറ്റേറ്റ് ലോബിക്ക് സൗകര്യപ്രദമാണ്.

കസ്തൂരി രംഗൻ റിപ്പോർട്ടിനെ അന്ധമായി എതിർക്കുന്നത് തന്നെ ഇത്തരം പരിസ്ഥിതി ലോല മേഖലകളിലെ കയ്യേറ്റത്തിന് കുടപിടിക്കാനാണെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപി സംസ്ഥാന സമിതി അംഗമായ ജയകുമാർ ഈ നീക്കം തുറന്നുകാട്ടി കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. കുരിശു കയ്യേറ്റത്തിന് തടയിട്ടില്ലെങ്കിൽ വൈകാതെ ഇടുക്കിയുടെ പാരിസ്ഥിതിക സംതുലനം തന്നെ ഇല്ലാതാകുമെന്നും ജയകുമാർ ആരോപിക്കുന്നു.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമലയിലെ സ്വർണക്കൊടി മരത്തിൽ മെർക്കുറി ഒഴിച്ചു; പഞ്ചവർഗത്തറയിലെ സ്വർണം ഒരുകിയൊലിച്ചു; ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; മനപ്പൂർവ്വം ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സിസി ടിവി പരിശോധനയിൽ വ്യക്തമായത് മൂന്ന് പേർ ചേർന്ന് രാസവസ്തു ഒഴിക്കുന്നത്: സന്നിധാനത്ത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച്ച
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു