Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃത സ്വത്തു സമ്പാദന കേസ്: ടോമിൻ തച്ചങ്കരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഐജി ടോമിൻ ജെ തച്ചങ്കരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ടോമിൻ ജെ തച്ചങ്കരിയെ ചോദ്യം ചെയ്ത്. ഒന്നര മണിക്കൂറാണ് തച്ചങ്കറിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. എൻ്‌ഫോഴ്‌സമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആദ്യമായാണ് കേരള കേഡറിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നത്.

തച്ചങ്കരി ഡിഐജിയായിരുന്ന കാലഘട്ടത്തിൽ 65 ലക്ഷംരൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് കേസെടുത്തത്. മാർക്കറ്റ് ഫെഡ് എംഡിയും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ടോമിൻ ജെ.തച്ചങ്കരിക്കെതിരെ അനധികൃത സ്വത്തു സമ്പാദന കേസിലാണ് മണി ലോണ്ടറിങ് ആക്ട് പ്രകാരം എൻഫോഴ്‌സ്‌മെന്റ് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP