Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വാശ്രയ എൻജിനിയറിങ് പ്രവേശനത്തിനു കരാറായി; സർക്കാരും മാനേജ്‌മെന്റുകളും കരാർ ഒപ്പിട്ടു; മെറിറ്റ് സീറ്റ് ഫീസ് ഏകീകരിച്ചു; ഫീസ് 75,000ൽ നിന്ന് 50,000 ആക്കി കുറച്ചു

സ്വാശ്രയ എൻജിനിയറിങ് പ്രവേശനത്തിനു കരാറായി; സർക്കാരും മാനേജ്‌മെന്റുകളും കരാർ ഒപ്പിട്ടു; മെറിറ്റ് സീറ്റ് ഫീസ് ഏകീകരിച്ചു; ഫീസ് 75,000ൽ നിന്ന് 50,000 ആക്കി കുറച്ചു

തിരുവനന്തപുരം: സ്വാശ്രയ എൻജിനിയറിങ് പ്രവേശനത്തിനു കരാറായി. സർക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും കരാറിൽ ഒപ്പുവച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ പട്ടികയിൽ നിന്നാകും പ്രവേശനം നടത്തുക. മെറിറ്റ് സീറ്റിലെ ഫീസും ഏകീകരിച്ചിട്ടുണ്ട്.

ഇതുപ്രകാരം 57 കോളേജുകളിലെ മെറിറ്റ് സീറ്റിൽ ഫീസ് 50,000 രൂപയായിരിക്കും. മെറിറ്റിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് 75000 ത്തിൽ നിന്നാണ് 50000 രൂപയാക്കി കുറച്ചത്. ഇത് സർക്കാരുമായി കറാർ ഒപ്പുവച്ച 57 സ്വാശ്രയ മാനേജുമെന്റ് കോളേജുകൾക്കും ബാധകം. 50 ശതമാനം സീറ്റുകൾ സർക്കാരിന് നൽകും.

മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലും അന്തിമ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മന്ത്രി സി. രവീന്ദ്രനാഥ്. തുടർന്ന് ഇന്നു രാവിലെ അസോസിയേഷൻ എക്‌സിക്യുട്ടീവ് യോഗം ചേർന്നിരുന്നു. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു എന്നതുകൊണ്ടു മാത്രം തീരുമാനത്തിൽ മാറ്റം വരുത്താനാകില്ലെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP