Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് സ്‌റ്റേഷൻ കണ്ടാൽ വിദേശികൾക്കും ഇതര സ്ഥാനക്കാർക്കും തിരിച്ചറിയാനാകുന്നില്ല; ഇനി പൊലീസ് സ്‌റ്റേഷനുകൾക്ക് മുന്നിലെ ബോർഡിൽ ഇംഗ്ലീഷും ഹിന്ദിയുമുണ്ടാകും; ഗാന്ധിജയന്തിക്ക് മുമ്പ് മാറ്റമുണ്ടായില്ലെങ്കിൽ എസ് പിമാർക്ക് പണികിട്ടും; ബെഹ്‌റയുടെ പുതിയ പരിഷ്‌കാരം ഇങ്ങനെ

പൊലീസ് സ്‌റ്റേഷൻ കണ്ടാൽ വിദേശികൾക്കും ഇതര സ്ഥാനക്കാർക്കും തിരിച്ചറിയാനാകുന്നില്ല; ഇനി പൊലീസ് സ്‌റ്റേഷനുകൾക്ക് മുന്നിലെ ബോർഡിൽ ഇംഗ്ലീഷും ഹിന്ദിയുമുണ്ടാകും; ഗാന്ധിജയന്തിക്ക് മുമ്പ് മാറ്റമുണ്ടായില്ലെങ്കിൽ എസ് പിമാർക്ക് പണികിട്ടും; ബെഹ്‌റയുടെ പുതിയ പരിഷ്‌കാരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ ഒരേ നിറത്തിലേക്കു മാറുമ്പോഴും ബോർഡുകളിൽ ഭാഷാവൈവിധ്യം. മലയാളത്തിനു പുറമേ പുതിയ ബോർഡുകളിൽ ഇനി ഇംഗ്ലീഷും ഹിന്ദിയുമുണ്ടാകും.

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് ഒരേനിറം നൽകാനുള്ള തീരുമാനത്തിനുപിന്നാലെ ഒരേതരത്തിലുള്ള ബോർഡുകളും സ്ഥാപിക്കാനാണ് തീരുമാനം. നീലയും ചുവപ്പും കലർന്ന ബോർഡിൽ വെള്ള അക്ഷരത്തിലായിരിക്കും പുതിയ ബോർഡുകൾ. പുതിയ ബോർഡുകൾ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനുമുമ്പ് സ്ഥാപിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്കു നിർദ്ദേശം നൽകി.

പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ സ്ഥാപിക്കേണ്ട ബോർഡുകളുടെ മാതൃക ഡി.ജി.പി. ഇ-മെയിലിൽ അയച്ചുകൊടുത്തിരുന്നു. പുതിയ ബോർഡ് സ്ഥാപിക്കേണ്ടതിന്റെ ചുമതല എസ്‌പിമാർക്കാണ്. എന്നാൽ, ഭൂരിപക്ഷം സ്ഥലങ്ങളിലും ബോർഡ് സ്ഥാപിക്കാത്തതിനേത്തുടർന്നാണു ഡി.ജി.പിയുടെ ഇടപെടൽ. പുതിയ ബോർഡ് സ്ഥാപിച്ച്, റിപ്പോർട്ട് അടുത്തമാസം മൂന്നിനു പൊലീസ് ആസ്ഥാനത്ത് എത്തിക്കണമെന്നും ബെഹ്റ നിർദേശിച്ചു.

വിനോദസഞ്ചാരികൾക്കു മനസിലാകുന്നതിനാണ് ബോർഡിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത്. മലയാളവും ഇംഗ്ലീഷും അറിയാത്ത ഇതരസംസ്ഥാന തൊഴിലാളികൾക്കു പൊലീസ് സ്റ്റേഷനുകൾ വേഗത്തിൽ തിരിച്ചറിയാനാണു ബോർഡിലെ ഹിന്ദിയെന്നും സർക്കുലറിൽ പറയുന്നു. പൊലീസ് സ്റ്റേഷനുകൾക്ക് ഒരേ ചായംപൂശുന്ന ജോലികൾ പൂർത്തിയായി വരുന്നു. സ്റ്റേഷനുകൾക്ക് നൽകുന്ന നിറം സ്റ്റേഷന്റെ മതിലുകൾക്കും നൽകണമെന്ന പുതിയ നിർദേശവും ബെഹ്റ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP