Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിന് വിലക്കേർപ്പെടുത്തിയപ്പോൾ വാട്‌സ് ആപ്പിൽ അഭയം പ്രാപിച്ച പൊലീസുകാർ ആപ്പിലാകുമോ? വാട്‌സ് ആപ്പിൽ മുഖ്യമന്ത്രിയെ അപഹസിക്കുന്ന ചിത്രത്തിന്റെ പേരിൽ പൊലീസ് സംഘത്തിനെതിരെ അന്വേഷണം

ഫേസ്‌ബുക്കിന് വിലക്കേർപ്പെടുത്തിയപ്പോൾ വാട്‌സ് ആപ്പിൽ അഭയം പ്രാപിച്ച പൊലീസുകാർ ആപ്പിലാകുമോ? വാട്‌സ് ആപ്പിൽ മുഖ്യമന്ത്രിയെ അപഹസിക്കുന്ന ചിത്രത്തിന്റെ പേരിൽ പൊലീസ് സംഘത്തിനെതിരെ അന്വേഷണം

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ സ്പന്ദനങ്ങൾ വാർത്തയാകുന്ന ലോകത്താണ് കേരളാ പൊലീസിന് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ വാട്‌സാ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു. ഇത് പൊലീസിന്റെ ദൗത്യം എളുപ്പത്തിലാക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞദിവസം വാട്‌സ് ആപ്പിന്റെ സഹായത്തോടെ നാല് വർഷം മുമ്പ് നാടുവിട്ട ആളെ അമ്മയ്ക്ക് മുന്നിൽ പൊലീസ് എത്തിച്ച സംഭവം. എന്നാൽ വാട്‌സ് ആപ്പ് പൊലീസുകാരെ തന്നെ ആപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപഹസിക്കുന്ന ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നതാണ് പൊലീസുകാർക്ക് പണിയായിരിക്കുന്നത്.

40 അംഗങ്ങളുള്‌ല പൊലീസ് വാട്‌സ്ആപ് ഗ്രൂപ്പാണ് ആരോപണ വിധേയരായത. മുഖ്യമന്ത്രിയെ അപഹസിക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസിനെതിരെ അന്വേഷണം നടക്കുകയാണിപ്പോൾ. വടകര പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറാണ് ഗ്രൂപ്പിൽ ചിത്രമിട്ടതെന്നാണ് സൂചന.

വടകര റൂറൽ പൊലീസ് ജില്ലയിൽ ഇടതുപക്ഷ നിലപാടുള്ള ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ആരംഭിച്ച ഗ്രൂപ്പിലാണ് ചിത്രം പ്രചരിച്ചത്. ഇവർ എൽഡിഎഫ് ഭരണ കാലത്ത് പൊലീസ് അസോസിയേഷന്റെ സജീവ പ്രവർത്തകരും നേതാക്കളുമായിരുന്നു. ചിത്രം പ്രചരിച്ചതിനെക്കുറിച്ച് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നു റിപ്പോർട്ട് കൈമാറുമെന്നാണു സൂചന.

മുൻപ് ഫേസ്‌ബുക്ക് വഴി രാഷ്ട്രീയ പ്രചാരണം വ്യാപകമായതിനെ തുടർന്നാണ് പൊലീസുകാർ ഫേസ്‌ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നതിനു ഡിജിപി വിലക്ക് ഏർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP