Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അഷ്ടിക്ക് വകയില്ലാത്ത മാണി'ക്ക് വേണ്ടി യുവാക്കൾ 'പിച്ചചട്ടി'യുമെടുത്ത് തെരുവിലിറങ്ങി; ധനമന്ത്രിക്ക് നാണയത്തുട്ടുകൾ നീട്ടിയെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ പോലും; ഒരു സോഷ്യൽ മീഡിയ പ്രതിഷേധം തെരുവിലെത്തിയ വിധം

'അഷ്ടിക്ക് വകയില്ലാത്ത മാണി'ക്ക് വേണ്ടി യുവാക്കൾ 'പിച്ചചട്ടി'യുമെടുത്ത് തെരുവിലിറങ്ങി; ധനമന്ത്രിക്ക് നാണയത്തുട്ടുകൾ നീട്ടിയെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ പോലും; ഒരു സോഷ്യൽ മീഡിയ പ്രതിഷേധം തെരുവിലെത്തിയ വിധം

കൊച്ചി: ആഷിക് അബുവിന്റെ കൈനീട്ടം എന്തായാലും കൊള്ളാം. അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക അഞ്ഞൂറ് എന്ന പറഞ്ഞ് ഫേസുബുക്കിൽ പോസ്റ്റിട്ടത്തോടെ സോഷ്യൽ മീഡിയ ഒറ്റയടിക്ക് ധനമന്ത്രിക്ക് എതിരായി തിരിഞ്ഞു. ഇങ്ങനെ എന്റെ വക 500 സോഷ്യൽ മീഡിയയിൽ തരംഗം തന്നെ തീർത്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തുടങ്ങിവച്ച സമരം തെരുവിലേക്കും നീളുന്നു. എന്റെവക 500 ഫേസ്‌ബുക്ക് ഗ്രൂപ്പുകാരരാണ് ഇന്ന് 'അഷ്ടിക്ക് വകയില്ലാത്ത കെഎം മാണി'ക്ക് വേണ്ടി തെരുവിലിറങ്ങി പിച്ചതെണ്ടിയത്. ഇന്ന് രാവിലെയായിരുന്നു കിസ് ഓഫ് ലവ് കാമ്പയിനർ രാഹുൽ പശുപാലന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ എം ജി റോഡിലും പരിസരത്തും പിച്ചതെണ്ടാൻ ഇറങ്ങിയത്.

'കെ എം മാണിയുടെ ആർത്തി നിവാരണ ഫണ്ട്' എന്നെഴുതിയ ബക്കറ്റുകളും ഏന്തിയായിരുന്നു യുവാക്കൾ പിച്ചതെണ്ടാൻ എത്തിയത്. നല്ല തടിമിടുക്കുള്ള യുവാക്കൾ ഒരുനിമിഷം ബക്കറ്റുമായി എത്തിയപ്പോൾ ചിലർ കരുതിയത് യുവജന സംഘടനകളുടെ ബക്കറ്റ് പിരിവാകുമെന്നാണ്. എന്നാൽ പിന്നീടാണ് ചിലർക്ക് കാര്യം പിടികിട്ടിയത്. കാര്യം ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികളും നാണയതുട്ടുകൾ മാണിയുടെ ആർത്തിനിവാരണ ഫണ്ടിലേക്ക് നൽകി.

പിച്ചതെണ്ടി കിട്ടുന്ന പണം മാണിക്ക് മണിഓഡറായി അയച്ചുകൊടുക്കാനാണ് യുവാക്കളുടെ പരിപാടി. നേരത്തെ #entevaka500 എന്ന ഹാഷ് ടാഗിൽ തുടങ്ങിയ പ്രതിഷേധത്തെ തുടർന്ന് പാലയിലെ മാണിയുടെ വീടിന് സമീപത്തുള്ള പോസ്റ്റ് ഓഫീസിൽ 15000 രൂപ മണിയോഡറായി എത്തിയിരുന്നു. മാണി ഇത് സ്വീകരിക്കാത്തതിനേത്തുടർന്ന് തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. എന്നാൽ തിരിച്ചയച്ച പത്തുരൂപ തിരിച്ചുകിട്ടിയവരും വീഡിയോയെടുത്ത് ഫേസ്‌ബുക്കിലിട്ടുതുടങ്ങിയിട്ടുണ്ട്. അതും വൈറലായി.

അതിനിടെയാണ് നടൻ അനൂപ് ചന്ദ്രൻ ആരുടേയെങ്കിലും കാലുപിടിച്ച് ആ സ്ഥാനത്തുതന്നെയിരിക്കണമെന്നാവശ്യപ്പെട്ട് നടൻ അനൂപ് ചന്ദ്രൻ ഫേസ്‌ബുക്കിലിട്ട വീഡിയോ വൈറലാകുന്നുണ്ട്. ഇതിനെ അനുകരിച്ച് നിരവധി പേർ വീഡിയോകളുമായി രംഗത്തെത്തി. എന്റെ വക 500 എന്ന പേരിൽ തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് പതിനെട്ടായിരത്തിലേറെ പേർ ലൈക്ക് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാൻകാരൻ ഇട്ട വീഡിയോ ഏറെ വൈറലായിരുന്നു. കിസ് ഓഫ് ലവിന് ശേഷം സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട് ശക്തമായ പ്രക്ഷോഭമായാണ് മാണിക്കെതിരായ ഈ സമരം അറിയപ്പെടുന്നത്.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP