Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേരത്തെ ഒഴിവാക്കിയ ഏരിയാ സമ്മേളനങ്ങളിൽ ഇ പി ജയരാജനെ വീണ്ടും ഉൾപ്പെടുത്തി സി.പി.എം; ചെറുതാഴം, തളിപ്പറമ്പ് സമ്മേളനങ്ങളിൽ സംസ്ഥാന കമ്മിറ്റി ഇടപെട്ട് മുൻ മന്ത്രിക്ക് ഇടം നൽകി; മുഴുവൻ സമയവും ഇ പി പങ്കെടുക്കുമെന്ന് വ്യക്തമാക്കി സർക്കുലർ

നേരത്തെ ഒഴിവാക്കിയ ഏരിയാ സമ്മേളനങ്ങളിൽ ഇ പി ജയരാജനെ വീണ്ടും ഉൾപ്പെടുത്തി സി.പി.എം; ചെറുതാഴം, തളിപ്പറമ്പ് സമ്മേളനങ്ങളിൽ സംസ്ഥാന കമ്മിറ്റി ഇടപെട്ട് മുൻ മന്ത്രിക്ക് ഇടം നൽകി; മുഴുവൻ സമയവും ഇ പി പങ്കെടുക്കുമെന്ന് വ്യക്തമാക്കി സർക്കുലർ

രഞ്ജിത് ബാബു

കണ്ണൂർ: തളിപ്പറമ്പ് , ചെറുതാഴം ഏരിയാ സമ്മേളനങ്ങളിൽ സിപിഐ.(എം) നേതാവ് ഇ.പി. ജയരാജൻ പങ്കെടുക്കും. ഈ സമ്മേളനങ്ങളിൽ ജയരാജനെ ജില്ലാ കമ്മിറ്റി നേരത്തെ പരിപാടി നൽകിയിരുന്നില്ല. പരിപാടി നൽകാത്തിൽ സംസ്ഥാന കമ്മിറ്റി ഇടപെട്ടതോടെ ആദ്യത്തെ സർക്കുലർ തിരുത്തി രണ്ടു സമ്മേളനങ്ങളിലും ഇ.പി. ജയരാജൻ പങ്കെടുക്കണമെന്ന് കാണിച്ച് പാർട്ടി സർക്കുലർ ഇറക്കി.

ഇതിൽ തളിപ്പറമ്പ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യ സർക്കുലറിലൂടെ അറിയിച്ചത്. എന്നാൽ തിരുത്തിയ സർക്കുലറിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ മുഴുവൻ സമയവും പങ്കെടുക്കുമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചെറുതാഴം ഏരിയാ സമ്മേളനത്തിൽ ഇ.പി. ജയരാജനും പി.കെ. ശ്രീമതി ടീച്ചർ എം. പിക്കും നേരത്തെ പരിപാടി ഉണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ സർക്കുലർ പ്രകാരം രണ്ട് ദിവസവും ഇവർ ഈ സമ്മേളനത്തിൽ ഉണ്ടാകും. ഇ.പി. ജയരാജനെ ജില്ലാ കമ്മിറ്റി അവഗണിക്കുന്നുവെന്ന ആരോപണം നില നിൽക്കുന്നതിനിടയിലാണ് പുതിയ സർക്കുലർ ഇറങ്ങിയത്. ഇ.പി. ജയരാജന് മന്ത്രി സ്ഥാനം നഷ്ടപ്പെടാനിടയായത് മോറാഴ ലോക്കൽ കമ്മിറ്റി നൽകിയ പരാതിയെ തുടർന്നായിരുന്നു.

മോറാഴയിലെ പ്രാദേശിക നേതാവിന്റെ മകൾക്ക് പാർട്ടി അറിയാതെ ജോലി നൽകിയതിനെതിരെ ആയിരുന്നു പരാതി. ജയരാജന്റെ അടുത്ത ബന്ധുവായിരുന്നു ജോലി ലഭിച്ച യുവതി. മന്ത്രി സ്ഥാനം നഷ്ടമായതിനുശേഷം എംഎ‍ൽഎ ആയ ജയരാജന് സ്വന്തം മണ്ഡലത്തിന് പുറമേ പാർട്ടി പരിപാടി ലഭിക്കുന്നത് കുറവായിരുന്നു. ജില്ലാ കമ്മിറ്റി ഇക്കാര്യത്തിൽ അവഗണിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP