Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കാലവർഷ കെടുതി: എറണാകുളത്ത് ക്വാറികളുടെ ഒരാഴ്‌ച്ച നിർത്തിവെക്കാൻ കലക്ടറുടെ ഉത്തരവ്; പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം

കാലവർഷ കെടുതി: എറണാകുളത്ത് ക്വാറികളുടെ ഒരാഴ്‌ച്ച നിർത്തിവെക്കാൻ കലക്ടറുടെ ഉത്തരവ്; പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ജില്ലയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതിശക്തമായ കാലവർഷത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത മുൻനിർത്തിയാണ് നിർദ്ദേശം. മഴക്കെടുതികളെ ഫലപ്രദമായി നേരിടുന്നതിന് കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് പകുതിവരെ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ ആരോഗ്യവകുപ്പ് മഴക്കാലരോഗങ്ങൾ ചെറുക്കുന്നതിന് മുൻകരുതലുകളെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക ശ്രദ്ധ പതിയണം. അവരുടെ ആരോഗ്യപ്രശ്നങ്ങൾ വ്യക്തമായി മനസ്സിലാക്കണം. തൊഴിലാളി ക്യാമ്പുകളിലേതടക്കം എല്ലാ പ്രദേശങ്ങളിലെയും ശുചിത്വം വിലയിരുത്തുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്യണമെന്നും നിർദ്ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവരെ പറഞ്ഞുമനസ്സിലാക്കണം.

പതിവായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്താനുള്ള കാര്യം ആലോചനയിലാണെന്ന് കലക്ടർ അറിയിച്ചു. ജില്ലയിലെ 51 ദുരിതാശ്വാസ ക്യാമ്പുകളിൽ 15 എണ്ണം ഇത്തരത്തിൽ ശ്രദ്ധയിൽ പെട്ടതായും അദ്ദേഹം അറിയിച്ചു. ഈ സ്ഥലങ്ങളിൽ ടോയ്ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. വണ്ടാനം പ്രദേശത്തെ മണൽ കൊണ്ടുള്ള ചെറുബണ്ട് ഒഴിവാക്കാൻ നിർദ്ദേശം നൽകി. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം മഴയുടെ ആഘാതം കൂടുതലായതിനാൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും കലക്ടർ അറിയിച്ചു. നാശനഷ്ടങ്ങൾ കുറഞ്ഞ താലൂക്കുകളിലെ ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിക്കുക.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യത മുൻനിർത്തി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ കലക്ടർ നിർദ്ദേശിച്ചു. ക്വാറിയിൽനിന്നുള്ള മണൽവാരലും കൽപ്പൊടിയെടുക്കലുമടക്കമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, എ.ഡി.എം. എം.കെ. കബീർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഷീല ദേവി, അഡീ. ഡി.എം.ഒ. ഡോ. എസ്.ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP