Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐക്യരാഷ്ട്ര സഭ പരിസ്ഥിതി മേധാവി സിയാൽ സന്ദർശിക്കുന്നു; നാളെ രാവിലെയാണ് എറിക് സോൽഹെമ്മിന്റെ സന്ദർശനം; കൊച്ചി വിമാനത്താവളം പല രാജ്യങ്ങൾക്കും മാതൃകയാണെന്നും എറിക്; സന്ദർശന ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

ഐക്യരാഷ്ട്ര സഭ പരിസ്ഥിതി മേധാവി സിയാൽ സന്ദർശിക്കുന്നു; നാളെ രാവിലെയാണ് എറിക് സോൽഹെമ്മിന്റെ സന്ദർശനം; കൊച്ചി വിമാനത്താവളം പല രാജ്യങ്ങൾക്കും മാതൃകയാണെന്നും എറിക്; സന്ദർശന ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി :ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര പരിസ്ഥിതി മേധാവിയും യു.എൻ.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സോൽഹെം ശനിയാഴ്ച രാവിലെ സിയാൽ സന്ദർശിക്കുന്നു. രാവിലെ 11 മണിക്ക് സിയാലിന്റെ സൗരോർജ പ്ലാന്റുകൾ സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കും.സമ്പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം പല രാജ്യങ്ങൾക്കും മാതൃകയാണെന്ന് എറിക് സോൽഹെം പറഞ്ഞു.

 മാനവീയ വികസനത്തിൽ ഏറെക്കാലമായ് മുന്നിലാണ് കേരളം. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം ശ്രദ്ധേയമായ മാതൃകകൾ പരീക്ഷിക്കുന്നുണ്ട്. സമ്പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളം അതിലൊന്നാണ്. പരിസ്ഥിതി സൗഹാർദവും സുസ്ഥിരവും ചെലവുകുറഞ്ഞതുമായ ഈ വികസന മാതൃക പിന്തുടരാൻ മറ്റുസ്ഥാപനങ്ങളും രാജ്യങ്ങളും മുൻകൈ എടുക്കണമെന്ന് ഐക്യരാഷ്ട്രസഭ താൽപ്പര്യപ്പെടുന്നു എറിക് പറഞ്ഞു.

2015 മുതൽ സമ്പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളത്തിന്റെ ഹരിത സംരംഭത്തിന് ഐക്യരാഷ്ട്ര സഭ നൽകുന്ന പ്രോത്സാഹനം അമൂല്യമാണെന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ പറഞ്ഞു.' ഊർജ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ പാരമ്പ്യരേതര ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സിയാലിന്റെപദ്ധതി ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ലൈബീരിയ, ഘാന, ബുർകിന ഫാസോ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച അന്വേഷണം ലഭിച്ചിട്ടുണ്ട്. ഇവയിൽ ഘാനയിലെ മൂന്ന് വിമാനത്താവളങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ സിയാലുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. യു.എൻ.പരിസ്ഥിതി മേധാവിയുടെ സന്ദർശനം സിയാലിന്റെ പദ്ധതിക്ക് കൂടുതൽ ശ്രദ്ധ നേടിത്തരുമെന്നാണ് പ്രതീക്ഷ.

നിലവിൽ എട്ടുപ്ലാന്റുകളിൽ നിന്നായി ഒന്നേകാൽ ലക്ഷം യൂണിറ്റോളം വൈദ്യുതി പ്രതിദിനം സിയാലിന് ലഭിക്കുന്നുണ്ട്. 30 മെഗാവാട്ടാണ് മൊത്തം സ്ഥാപിതശേഷി. ഇത് ജൂലായ് അവസാനത്തോടെ 40 മെഗാവാട്ടായി ഉയരും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിയാൽ സന്ദർശനത്തിന് ശേഷം എറിക് സോൽഹെം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. തുടർന്ന് രാത്രി എട്ടിന് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP