Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഷയുടെ അമ്മയെ കാണാനെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമെന്ന് എറണാകുളം കലക്ടർ; പലരും ആശുപത്രിയിലെത്തുന്നത് ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയോ കൂട്ടി; ആവേശം പത്തുദിവസമേ കാണൂവെന്നും രാജമാണിക്യം

ജിഷയുടെ അമ്മയെ കാണാനെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമെന്ന് എറണാകുളം കലക്ടർ; പലരും ആശുപത്രിയിലെത്തുന്നത് ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയോ കൂട്ടി; ആവേശം പത്തുദിവസമേ കാണൂവെന്നും രാജമാണിക്യം

കൊച്ചി: പെരുമ്പാവൂരിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ കാണാൻ ആശുപത്രിയിലെത്തുന്നവരിൽ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടർ എം.ജി.രാജമാണിക്യം. കാണാനത്തുന്നവരിൽ പലരും ഫോട്ടോഗ്രാഫറെയോ വീഡിയോഗ്രാഫറെയോ കൂട്ടിയാണ് ആശുപത്രിയിൽ എത്തുന്നത്. ചിലർ സമൂഹമാദ്ധ്യമങ്ങളിൽ കുറ്റപ്പെടുത്തിലും തർക്കങ്ങളുമായി നിൽക്കുന്നു.

ഈ സംഭവങ്ങൾക്കുള്ള ആവേശം പത്തുദിവസമേ ഉണ്ടാകുള്ളു. അതുകഴിഞ്ഞാൽ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകുമെന്നും കലക്ടർ തന്റെ ഫേസ്‌ബുക്കിലൂടെ പറയുന്നു. ജിഷയുടെ കുടുംബത്തെ സഹായിക്കാൻ മനസ്ഥിതിയുള്ളവർ എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും ചേർന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ടിൽ തുകകൾ നിക്ഷേപിക്കണമെന്നും കലക്ടർ അറിയിച്ചു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി താൻ ജിഷയുടെ കുടുംബത്തിനൊപ്പം ആയിരുന്നെന്നും അതിൽ നിന്ന് കുറച്ച് കാര്യങ്ങൾ മനസിലായെന്നും രാജമാണിക്യം എഫ്ബിയിൽ കുറിക്കുന്നു. ജിഷയുടെ കുടുംബത്തെ സഹായിക്കുവാൻ താത്പര്യം ഉള്ളവർ ഈ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് പറഞ്ഞാണ് കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അക്കൗണ്ട് നമ്പർ: 35748602803
പേര്: ജില്ലാ കളക്ടർ എറണാകുളം & രാജേശ്വരി, ജോയിന്റ് അക്കൗണ്ട്
എസ്‌ബിഐ പെരുമ്പാവൂർ ബ്രാഞ്ച്
ഐഎഫ്എസ്‌സി നമ്പർ എസ്‌ബിഐഎൻ 0008661

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP