Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട രാജമാണിക്യത്തിന് സർക്കാറിന്റെ താക്കീത്; യൂണിഫോം ഊരി നൽകിയ നിശാന്തിനിക്കെതിരെ നടപടിയില്ല; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടർ

ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട രാജമാണിക്യത്തിന് സർക്കാറിന്റെ താക്കീത്; യൂണിഫോം ഊരി നൽകിയ നിശാന്തിനിക്കെതിരെ നടപടിയില്ല; നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കലക്ടർ

കൊച്ചി: ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട് ഷൈൻ ചെയ്യാൻ ഇറങ്ങിത്തിരിച്ച എറണാകുളം ജില്ലാ കലക്ടർ എം ജി രാജമാണിക്യത്തെ സർക്കാർ താക്കീത് ചെയ്തു. ഭാര്യ പി നിശാന്തിനി ഐപിഎസിന്റെ പൊലീസ് യൂണിഫോമിട്ട കലക്ടറുടെ ഫോട്ടോ പത്രങ്ങളിൽ അച്ചടിച്ചു വന്നതോടെയാണ് സംഭവം പുലിവാലായത്. പൊലീസ് യൂണിഫോം, പൊലീസല്ലാത്ത രാജമാണിക്യം ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതിയെ തുടർന്ന നടത്തിയ അന്വേഷണിത്തിലാണ് എറണാകുളം ജില്ലാ കലക്ടർക്കെതിരെ നടപടി കൈക്കൊണ്ടത്.

രാജമാണിക്യത്തിന്റെ ഫോട്ടോയെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോയ്ക്കാണ് ലഭിച്ചത്. സംഭവത്തിൽ രാജമാണിക്യം പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് താക്കീത്. അതേസമയം താക്കീത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജമാണിക്യം നൽകിയ അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. അതേസമയം യൂണിഫോം ഊരി നൽകിയ നിശാന്തിനിക്കെതിരെ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പുതുവർഷത്തോടനുബന്ധിച്ചാണ് പരസ്യമായി ഡിഐജി വേഷം ധരിച്ച് കലക്ടർ പ്രത്യക്ഷപ്പെട്ടത്. വീട്ടമ്മയുടെ റോളിൽ രാജമാണിക്യത്തിന്റെ പൊലീസ് വേഷത്തോടൊപ്പം ഭാര്യ നിശാന്തിനിയുമുണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഐഎഎസ്‌ഐപിഎസ് ദമ്പതികൾ സ്വന്തം പദവി മറന്ന് വെറും പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നതിലുള്ള പ്രതിഷേധം പൊലീസ് സേനയ്ക്കുള്ളിൽ ഉയർന്നിരുന്നു. ഇതോടെയാണ് പരാതിയും അന്വേഷണവും വന്നത്.

രാജമാണിക്യത്തിന്റെ കുട്ടിക്കാലംമുതലുള്ള മോഹം ഐപിഎസ് ഓഫീസറാവുക എന്നായിരുന്നു. പക്ഷേ, ഐഎഎസ് ചട്ടക്കൂട്ടിലാണ് രാജമാണിക്യം എത്തിപ്പെട്ടത്. പൊലീസ് യൂണിഫോമിനോടുള്ള രാജമാണിക്യത്തിന്റെ പ്രണയം ഐപിഎസുകാരിയായ നിശാന്തിനിയെ ജീവിതസഖിയാക്കുന്നതിനും വഴിയൊരുക്കി. എന്തായാലും ഒരു ഫോട്ടോയുടെ പേരിൽ പുലിവാല് പിടിച്ചിരിക്കയാണ് ദമ്പതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP