Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിസർവ്വേഷൻ അല്ല; ആദ്യം വരുന്നവർക്ക് സീറ്റ് പിടിക്കാം; യാത്ര സമയം സൂപ്പർഫാസ്റ്റുകളെ തോൽപ്പിക്കുന്നത്; നിരക്ക് സെക്കന്റ് സ്ലീപ്പറിന്റെ പാതി; കൊച്ചിയിൽ നിന്നും ഹൗറക്ക് തുടങ്ങിയ അന്ത്യോദയ ട്രയിൻ ആകെ ജഗപൊക

റിസർവ്വേഷൻ അല്ല; ആദ്യം വരുന്നവർക്ക് സീറ്റ് പിടിക്കാം; യാത്ര സമയം സൂപ്പർഫാസ്റ്റുകളെ തോൽപ്പിക്കുന്നത്; നിരക്ക് സെക്കന്റ് സ്ലീപ്പറിന്റെ പാതി; കൊച്ചിയിൽ നിന്നും ഹൗറക്ക് തുടങ്ങിയ അന്ത്യോദയ ട്രയിൻ ആകെ ജഗപൊക

കൊച്ചി: രാജ്യത്തെ ആദ്യ അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്‌സപ്രസ് എറണാകുളത്തു നിന്ന് കൊൽക്കത്തയിലെ ഹൗറയ്ക്ക് ഓട്ടം തുടങ്ങി. റിസർവേഷൻ കമ്പാർട്ട്‌മെന്റുകൾ ഇല്ലാതെ ജനറൽ കമ്പാർട്ടുകൾ മാത്രമുള്ള പ്രതിവാര ദീർഘദൂര ട്രെയിനാണിത്.

20 കമ്പാർട്ട്‌മെന്റുകളുണ്ട്. ഒരു കമ്പാർട്ട്‌മെന്റിൽ 100 സീറ്റുകൾ. ഹൗറ വരെ 520 രൂപ മാത്രം. 38 മണിക്കൂർ 25 മിനിട്ട് കൊണ്ട് ഹൗറയിലെത്താം. മടക്കയാത്രയ്ക്ക് 37 മണിക്കൂർ മതി. കേരളത്തിൽ നിന്നുള്ള മറ്റ് സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് ഹൗറ യാത്രയ്ക്ക് 42 മണിക്കൂർ വേണം. റിസർവ്വേഷൻ ഇല്ലാത്തതുകൊണ്ട് തന്നെ ആദ്യം എത്തുന്നവർക്ക് സീറ്റ് ഉറപ്പിക്കാനാകും. 201617 റെയിൽവേ ബഡ്ജറ്റിൽ നാല് അന്ത്യോദയ എക്‌സ്പസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആദ്യത്തേതാണ് എറണാകുളം ജംഗ്ഷനിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ന് ഹൗറയ്ക്ക് പുറപ്പെട്ടത്.

റിസർവേഷനോ സ്‌ളീപ്പർ കോച്ചുകളോ ഇല്ലെങ്കിലും അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിലെ സൗകര്യങ്ങൾ അത്യാധുനികമാണ്. തമിഴ്‌നാട്ടിലെ പേരാമ്പൂർ കോച്ച് ഫാക്ടറിയിൽ പ്രത്യേകമായി നിർമ്മിച്ച അത്യാധുനിക എൽ.എച്ച്.ബി കോച്ചുകൾ. എല്ലാ കമ്പാർട്ടുമെന്റുകളിലും കുടിവെള്ളം, കുഷ്യനുള്ള ലഗേജ് റാക്ക്, വഴുക്കൽ ഇല്ലാത്ത തറ, സുരക്ഷാ വാതിലുകൾ, ബയോ ടോയ്‌ലറ്റ്, ടോയ്‌ലറ്റ് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ സൂചിപ്പിക്കുന്ന ലൈറ്റ്, മോഷണ പ്രതിരോധം, ഓരോ രണ്ട് നിരയ്ക്കും മൊബൈൽ ചാർജിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണു ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ മാത്രമുള്ള ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ. ചൊവ്വാഴ്ചകളിൽ രാത്രി 12.25ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് 2.50നു ഹൗറയിലെത്തും. ഉദ്ഘാടന സ്പെഷൽ സർവീസ് ബുധനാഴ്ച രാവിലെ ഒൻപതിനു ഹൗറയിലെത്തും. തൃശൂരും പാലക്കാടുമാണു കേരളത്തിലെ സ്റ്റോപ്പുകൾ. മടക്ക ട്രെയിൻ ശനിയാഴ്ചകളിൽ വൈകിട്ട് അഞ്ചിനു ഹൗറയിൽനിന്നു പുറപ്പെട്ടു തിങ്കളാഴ്ചകളിൽ രാവിലെ ആറിന് എറണാകുളത്തെത്തും.

ഇതരസംസ്ഥാന തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനു സ്റ്റോപ്പ് അനുവദിച്ചിട്ടില്ലെന്നു പരാതിയുണ്ട്. ഹൗറ വരെ 22 സ്റ്റോപ്പുകളാണു ട്രെയിനിനുള്ളത്. വെള്ളിയാഴ്ച രാത്രി മാർഷലിങ് യാർഡിൽ ഷണ്ടിങ്ങിനിടെ പാളം തെറ്റിയ മൂന്നു കോച്ചുകൾ ഒഴിവാക്കിയാണ് ഇന്നു സർവീസ് തുടങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP