Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ ചൂരലുപയോഗിച്ച് മർദ്ദിക്കും; മയക്കുമരുന്നു കുത്തിവച്ച് വരുതിയിലാക്കും; നഗ്നചിത്രങ്ങളെടുത്ത് ബ്‌ളാക്‌മെയിൽ ചെയ്യും; തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ മുൻ യോഗാ പരിശീലകന്റെ ഗുരുതര ആരോപണങ്ങൾ

യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ ചൂരലുപയോഗിച്ച് മർദ്ദിക്കും; മയക്കുമരുന്നു കുത്തിവച്ച് വരുതിയിലാക്കും; നഗ്നചിത്രങ്ങളെടുത്ത് ബ്‌ളാക്‌മെയിൽ ചെയ്യും;  തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ മുൻ യോഗാ പരിശീലകന്റെ ഗുരുതര ആരോപണങ്ങൾ

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ വീണ്ടും പരാതി ഉയരുന്നു. ശിവശക്തി യോഗവിദ്യാകേന്ദ്രത്തിലെ മുൻ യോഗാ അദ്ധ്യാപകനായ കൃഷ്ണകുമാറണ് പുതിയ ആരോപണങ്ങളുമായി എത്തിയത്. കേന്ദ്രത്തിനെതിരേയുള്ള കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.

യോഗാ കേന്ദ്രത്തിൽ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ സത്യവാങ്മൂലവും ആലപ്പുഴ പെരുമ്പലം സ്വദേശിയായ എ.വി കൃഷ്ണകുമാർ സമർപ്പിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾ ഉയർത്തുന്നത്.

യോഗാകേന്ദ്രം ജയിൽപോലെയാണ് പ്രവർത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു. യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ചൂരലുപയോഗിച്ച് മർദ്ദിക്കുന്നത് ഇവിടെ പതിവ് സംഭവമാണ്. തടവിലാക്കിയവരെ മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളും മറ്റും കുത്തിവച്ച് വരുതിയിലാക്കാൻ ശ്രമിക്കും. പിന്നീട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും എടുത്തു സൂക്ഷിക്കും. ആ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ഇയാൾ പറയുന്നു.

യുവതീ യുവാക്കൾക്ക് നൽകുന്ന കൗൺസിലിങ് ക്ലാസ്സുകളിൽ മറ്റ് മതങ്ങൾക്കെതിരെയും മതഗ്രന്ഥങ്ങൾക്കെതിരേയുമുള്ള അധിക്ഷേപ പരാമർശങ്ങൾ പതിവാണ്.
അഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളും ഇവിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇത്തരം പീഡനങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ സൂചിപ്പിക്കുന്നുണ്ട്.

പ്രതീഷ് വിശ്വനാഥൻ നടത്തുന്ന ഹിന്ദു ഹെൽപ്പ് ലൈൻ വഴിയാണ് കേന്ദ്രത്തിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നത്. പെൺകുട്ടികൾക്ക് രാവും പകലും പീഡനമാണ്. രക്ഷിതാക്കളിൽനിന്ന് പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ഫീസ് വാങ്ങുന്നുണ്ട്. പലിശ, ഭൂമി ഇടപാടുകൾക്കായാണ് വരുമാനം വിനിയോഗിക്കുന്നതെന്നും കൃഷ്ണകുമാർ ഹരജിയിൽ ആരോപിക്കുന്നു.

യോഗ കേന്ദ്രം നടത്തിപ്പുകാരൻ മനോജിന് സർക്കാറിലെയും പൊലീസിലെയും ഉന്നതരുമായി ബന്ധമുണ്ട്. ഇവരുടെ വിവരങ്ങൾ പുറത്തു പറഞ്ഞാൽ തന്റെ ജീവൻ അപകടത്തിലാകുമെന്ന് ഭയമുണ്ട്. മനോജുമായി ബന്ധമുള്ള ഹിൽ പാലസ് സി.ഐ കേന്ദ്രത്തിന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഹരജിയിലുണ്ട്. യോഗ കേന്ദ്രത്തിന്റെ പരിപാടികളിൽ സി.ഐ പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.

വിവാദ യോഗ കേന്ദ്രത്തിൽ പരിശീലകനായിരുന്ന താൻ ഇത്തരം പ്രവർത്തനങ്ങളിൽ മനംമടുത്താണ് കേന്ദ്രം വിട്ടത്. ഇതുപോലെ ചിന്തിക്കുന്ന മറ്റു ചില ജീവനക്കാരും തന്നോടൊപ്പം അന്ന് പുറത്തു പോന്നു. സ്ഥാപനത്തിന്റ ഉടമയായ മനോജ് ഗുരുജിക്ക് ആർഎസുഎസുമായി ബന്ധമില്ല. പക്ഷേ,മറ്റു ഹിന്ദുതീവ്രവാദ സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ട്. മനോജിന്റെ ഒട്ടേറെ അവിഹിത ബന്ധങ്ങൾ താൻ അറിയാൻ ഇടയായിട്ടുണ്ടെന്നും കൃഷ്ണകുമാർ വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP