Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജില്ലാ കലക്ടറുടെ അവധിയിൽ കുരുങ്ങിയത് 159 വിദ്യാർത്ഥികൾ; ഇവർക്ക് നഷ്ടമാകുന്നത് ഒരു വർഷം; അവധി ദിനത്തിൽ പരീക്ഷ നടത്തിയതറിയാതെ വിദ്യാർത്ഥികൾ കുടുങ്ങി; വിദ്യാഭ്യാസ വകുപ്പിന്റെ കനിവ് കാത്ത് രക്ഷിതാക്കളും കുട്ടികളും

ജില്ലാ കലക്ടറുടെ അവധിയിൽ കുരുങ്ങിയത് 159 വിദ്യാർത്ഥികൾ; ഇവർക്ക് നഷ്ടമാകുന്നത് ഒരു വർഷം; അവധി ദിനത്തിൽ പരീക്ഷ നടത്തിയതറിയാതെ വിദ്യാർത്ഥികൾ കുടുങ്ങി; വിദ്യാഭ്യാസ വകുപ്പിന്റെ കനിവ് കാത്ത് രക്ഷിതാക്കളും കുട്ടികളും

കോഴിക്കോട്: കനത്ത മഴ മൂലം ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഉണ്ടാകുന്ന ആശയ കുഴപ്പം പരീക്ഷകളെ കുറിച്ചാണ്. അവധിയിൽ പലപ്പോഴും തകരുന്നത് പോകുന്നത് സംസ്ഥാനത്തെ പരീക്ഷ ഷെഡ്യൂളുകളാണ്.പരീക്ഷ മാറ്റിയോ ഇല്ലയോ എന്ന് തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ സമയം തന്നെ പൂർണമായും നഷ്ടപ്പെട്ടിരിക്കും.

ജൂൺ 14 ന് നടന്ന ഹയർസെക്കന്ററി സെ പരീക്ഷയാണ് ഇപ്പോൾ വിദ്യാർത്ഥികളുടെ ഒരു വർഷം മുഴുവൻ നഷ്ടപ്പെട്ടിരിക്കുന്നത്.കട്ടിപ്പാറ ദുരന്തത്തിന്റെ പാശ്ചാതലത്തിൽ കോഴിക്കോട് ജില്ലയിലെ സ്‌ക്കൂളുകൾക്ക് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.കനത്ത മഴയും ഉരുൾപൊട്ടലും മരണവുമായിരുന്നു അവധി നൽകാനുണ്ടായിരുന്ന പ്രധാന കാരണം.ഇതേ തുടർന്ന് കുറ്റ്യാടി ഗവ.ഹയർസെക്കന്ററി സ്‌ക്കൂളിലെ 12 കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല.താമരശ്ശേരി,ഓമശ്ശേരി ഭാഗങ്ങളിലുണ്ടായ ശക്തമായ മഴ കാരണം അവിടങ്ങളിലെ പരീക്ഷ സെന്ററുകളിൽ എത്താൻ വിദ്യാർത്ഥികൾക്ക് സാധിച്ചിരുന്നില്ല.മഴ കാരണമുള്ള അവധിയായതിനാൽ ചില ചാനലുകളിൽ പരീക്ഷ മാറ്റിവെച്ചുവെന്നുമള്ള അറിയിപ്പും വന്നു.കനത്ത മഴ കാരണം പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അന്ന് വിദ്യാർത്ഥികൾ.

നിലവിലുള്ള സാഹചര്യത്തിൽ അടുത്ത വർഷം മാർച്ചിൽ മാത്രമാണ് ഇവർക്ക് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ.ഇത് മൂലം ഇവർക്ക് ഒരു വർഷം പൂർണ്ണമായും നഷ്ടപ്പെടും.സർക്കാറിന്റെ വിദ്യാഭ്യാസ രംഗത്തുള്ള മികച്ച പരീക്ഷണമെന്ന നിലയിലാണ് സെ പരീക്ഷയെ വിലയിരുത്തുന്നത്.വിദ്യാർത്ഥികൾക്ക് വർഷം നഷ്ടപ്പെടാതെ പരീക്ഷ എഴുതാമെന്നായിരുന്നു വിദ്യാഭ്യാസ വിദഗ്ദർ ഇതിന് കണ്ട മഹിമ.സെ പരീക്ഷ എഴുതാൻ സാധിക്കാതെ വന്നതോടെ ഒരു വർഷം നഷ്ടപ്പെടുമെന്ന ആശങ്കയിൽ പ്രയാസപ്പെടുന്നത് വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ്.

ജൂലൈ 24 ന് നടക്കുന്ന ഹയർസെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഇവർക്ക് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്ന ആവിശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.ഇതിന് വേണ്ടത് സർക്കാറിന്റെ ഒരു ഉത്തരവ് മാത്രമാണ്.വിദ്യാർത്ഥികളുടെ മനമറിഞ്ഞ് പ്രവർത്തിക്കാൻ സർക്കാരിന് കഴിയണേ എന്ന പ്രാർത്ഥനയിലാണ് ജില്ലയിലെ 159 വിദ്യാർത്ഥികൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP