Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിലെ ഡോക്ടർ ദമ്പതികൾ വീടും സ്ഥലവും വാങ്ങാൻ നൽകിയ പണം ഉപയോഗിച്ച് സ്വന്തമായി വീടു വാങ്ങി; വിവരം അറിഞ്ഞ് ഭർത്താവ് മരിച്ചു; ഭാര്യയുടെ പരാതിയിൽ എക്‌സൈസ് ഓഫീസർ അറസ്റ്റിൽ

അമേരിക്കയിലെ ഡോക്ടർ ദമ്പതികൾ വീടും സ്ഥലവും വാങ്ങാൻ നൽകിയ പണം ഉപയോഗിച്ച് സ്വന്തമായി വീടു വാങ്ങി; വിവരം അറിഞ്ഞ് ഭർത്താവ് മരിച്ചു; ഭാര്യയുടെ പരാതിയിൽ എക്‌സൈസ് ഓഫീസർ അറസ്റ്റിൽ

തൊടുപുഴ: വിദേശ മലയാളികളായ ഡോക്ടർ ദമ്പതികളിൽ നിന്നും 80 ലക്ഷം തട്ടിയെടുത്ത കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ. വീടുവാങ്ങി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തത്. പൈനാവ് എക്‌സൈസ് ഡിവിഷൻ ഓഫീസിലെ പ്രീവന്റീവ് ഓഫീസറായ തെനംകുന്ന് വാകശേരിക്കൽ ഫ്രാൻസിസിനെയാണ് (53) ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അമേരിക്കയിൽ ഡോക്ടറായിരുന്ന പരേതനായ ഓണാട്ട് എബ്രഹാമിന്റെ ഭാര്യ ആശയുടെ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഉദ്യോഗസ്ഥനായ ഫ്രാൻസിസും ഡോക്ടറായ എബ്രഹാമും തമ്മിൽ സൃഹൃത്തുകളായിരുന്നു. അതുകൊണ്ട് തന്നെ നാട്ടിലെ ഇടപാടെല്ലാം ഫ്രാൻസിസിനെയാണ് ഏൽപ്പിച്ചത്. ചതി മനസ്സിലായതോടെ ഹൃദയാഘാതത്തെ തുടർന്ന് എബ്രഹാം മരിച്ചു. ഇതോടെയാണ് ഭാര്യ പരാതിയുമായി പൊലീസിലെത്തിയത്. പണം കൈമാറിയതിനും മറ്റും തെളിവുള്ളതിനാൽ ഫ്രാൻസിസ് കുടുങ്ങി.

കുടുംബസമേതം അമേരിക്കയിൽ ആയിരുന്നതിനാൽ നാട്ടിലുള്ള ചില സ്വത്ത് ഇടപാടുകൾ നടത്തിയിരുന്നത് ഫ്രാൻസിസാണ്. കഴിഞ്ഞ മെയ് 15 ന് എബ്രഹാമിന്റെ അഞ്ചേക്കർ പുരയിടം ഫ്രാൻസീസ് ഇടനിലക്കാരനായി നിന്ന് കച്ചവടം നടത്തിയിരുന്നു. ഒരുകോടി 80 ലക്ഷം രൂപയ്ക്കായിരുന്നു വസ്തുകച്ചവടം ചെയ്തത്. ഈയിനത്തിൽ ലഭിച്ച തുകയിൽ നിന്നും 80 ലക്ഷം മുതലക്കോടത്ത് എബ്രഹാമിന്റെ പേരിൽ സ്ഥലവും വീടും വാങ്ങുന്നതിന് ഫ്രാൻസിസീന് നൽകിയിരുന്നു. ബാങ്കു വഴി ഫ്രാൻസീസിന്റെ അക്കൗണ്ടിലേയ്ക്കാണ് ഈ തുക നൽകിയത്.

ഇതു കൂടാതെ ഇളംദേശത്തുള്ള 50 സെന്റ് സ്ഥലം എബ്രഹാം ഫ്രാൻസീസിന്റെ പേരിൽ എഴുതി നൽകിയിരുന്നു. തുടർന്നു ചതി മനസ്സിലായപ്പോഴുണ്ടായ സംഘർഷങ്ങൾക്കിടെ കഴിഞ്ഞ ഒകേ്ടാബർ 25 ന് എറണാകുളത്തെ ഫ്ളാറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അബ്രഹാം മരിച്ചു. ഇതിന് ശേഷമാണ് വീടും സ്ഥലവും വാങ്ങുന്നതിനായി ഫ്രാൻസീസിന് നൽകിയ തുകയെ പറ്റി ഭാര്യ അന്വേഷിക്കുന്നത്. ഈ തുക ഉപയോഗിച്ച് ഫ്രാൻസിസ് വീടും സ്ഥലവും സ്വന്തം പേരിൽ വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായി. ഇതേ തുടർന്നാണ് എബ്രഹാമിന്റെ ഭാര്യ ആശ എറണാകുളം റേഞ്ച് ഐ.ജി അജിത് കുമാറിന് പരാതി നൽകിയത്.

ഏ.ജിയുടെ നിർദേശത്തെ തുടർന്ന് ഇടുക്കി െ്രെകം ബ്രാഞ്ച് ഡിവൈ.എസ്‌പി: എ.ഇ കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഫ്രാൻസീസ് ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായി സമ്മതിച്ചു. വഞ്ചനാകുറ്റത്തിനാണ് ഇയാളുടെ പേരിൽ കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP