Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊക്കൈൻ ഉപയോഗിച്ചിട്ടില്ല; എല്ലാം രക്തപരിശോധനാഫലം തെളിയിച്ചല്ലോ എന്നും ഷൈൻ ടോം ചാക്കോ; ബ്ലസിയുടെ ഫ്ളാറ്റിൽ പോയത് സുഹൃത്തെന്ന നിലയിൽ മാത്രമെന്ന വിശദീകരണവുമായി യുവനടൻ

കൊക്കൈൻ ഉപയോഗിച്ചിട്ടില്ല; എല്ലാം രക്തപരിശോധനാഫലം തെളിയിച്ചല്ലോ എന്നും ഷൈൻ ടോം ചാക്കോ; ബ്ലസിയുടെ ഫ്ളാറ്റിൽ പോയത് സുഹൃത്തെന്ന നിലയിൽ മാത്രമെന്ന വിശദീകരണവുമായി യുവനടൻ

കൊച്ചി: താൻ , കൊക്കെയിൻ ഉപയോഗിച്ചിട്ടില്ലെന്ന് കൊക്കെയിൻ കേസിൽ പിടിയിലായ സിനിമാ താരം ഷൈൻ ടോം ചാക്കോ. രക്ത പരിശോധന ഫലം പുറത്ത് വന്നപ്പോൾ അത് മനസ്സിലായല്ലോ എന്നും ഷൈൻ ടോം ചോദിച്ചു.

സുഹൃത്തുക്കളായതു കൊണ്ടാണ് കേസിൽ പിടിയിലായ മറ്റൊരു പ്രതിയായ ബ്ലസിയുടെ ഫ് ളാറ്റിൽ പോയത്. സുഹൃത്തുക്കളെ കാണാനാണ് താൻ അവിടെ പോയതെന്നും ഷൈൻ ടോം പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ എത്തിച്ചപ്പോഴാണ് ഷൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അരെങ്കിലും ചതിയിൽപ്പെടുത്തിയതാണോ എന്ന ചോദ്യത്തോട് ഷൈൻ പ്രതികരിച്ചില്ല. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഷൈൻ പറഞ്ഞു. കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എറണാകുളം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റിലാവുമ്പോൾ കൊക്കെയ്ൻ ഉപയോഗിച്ചിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. അതിനിടെയാണ് ലാബിൽ നിന്ന് അനുകൂല നിലപാട് കിട്ടുന്നത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഷൈൻ ടോം ചാക്കോ. ഹർജിയിൽ സർക്കാരിന്റെ നിലപാട് അറിയാൻ ഹർജി വ്യാഴാഴ്ച പരിഗണിക്കും.

ജസ്റ്റിസ് ബി. കമാൽപാഷയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സിൽവസ്റ്റർ എന്നിവരുടെ ജാമ്യാപേക്ഷയും സെഷൻസ് കോടതി തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP