Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരവിപേരൂർ പ്രത്യക്ഷരക്ഷാ ദൈവ സഭാ ആസ്ഥാനത്തെ പടക്കശാലയിൽ തീപിടിച്ച് ഒരാൾ മരിച്ചു: പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു: അപകടം ഉണ്ടായത് കുമാര ഗുരുദേവന്റെ 140-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ

ഇരവിപേരൂർ പ്രത്യക്ഷരക്ഷാ ദൈവ സഭാ ആസ്ഥാനത്തെ പടക്കശാലയിൽ തീപിടിച്ച് ഒരാൾ മരിച്ചു: പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു: അപകടം ഉണ്ടായത് കുമാര ഗുരുദേവന്റെ 140-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ

പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഏഴു പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

പൊള്ളലേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അതിനിടെ, സംഭവസ്ഥലത്തെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റമുണ്ടായി. ഇന്ന് പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 140ാം ജന്മദിന വാർഷികമായിരുന്നു.

ഇതിന്റെ ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. പടക്കം നിർമ്മിച്ചുകൊണ്ടിരുന്നവർക്കാണ് അപകടം ഉണ്ടായത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിപാടിനായി കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. വെടിക്കെട്ട് തൊഴിലാളികളായ  മൂന്നു പേർക്കും വെടിവഴിപാട് കണ്ടുനിന്ന നാലു പേർക്കുമാണ് പൊള്ളലേറ്റത്.

അതേസമയം, പൊലീസിന്റെയോ ഫയർ ഫോഴ്‌സിന്റെയോ അനുമതി ഇല്ലാതെയാണ് ഇവിടെ വെടിവഴിപാട് നടത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരെ വിശ്വാസികൾ തടഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് പിആർഡിഎസ് ആസ്ഥാനത്ത് നടക്കുന്നത്. ഇതിന്റെ അഞ്ചാം ദിനത്തിലാണ് അപകടം നടന്നിരിക്കുന്നത്. അപകടം നടക്കുമ്പോൾ നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നു. വാഹനത്തിന് തീപിടിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ. പിന്നീടാണ് വെടിപ്പുരയ്ക്കാണ് തീപിടിച്ചതെന്ന് കാര്യം വ്യക്തമായത്. ഒരുമണിക്കൂറുകൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർഫോഴ്സ് പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്തെത്തി.

 

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നില നിന്നിരുന്ന കാലത്ത് പിന്നോക്ക സമുദായക്കാരായ ഹിന്ദുക്കളുമായി ക്രിസ്തുമതത്തിൽ ചേരുകയും അവിടെയും കടുത്ത അവഗണന നേരിട്ടപ്പോൾ പാവപ്പെട്ട തന്റെ അനുയായികൾക്കു വേണ്ടി ശ്രീ കുമാര ഗുരുദേവൻ സ്ഥാപിച്ച സംഘടനയാണ് പ്രത്യക്ഷ രക്ഷാ ദൈവ സഭ. സമൂഹത്തിൽ അവഗണന അനുഭവിക്കുന്ന താണജാതിയിൽപ്പെട്ടവർക്കു വേണ്ടി കുമാര ഗുരുദേവൻ ചെയ്ത സംഭാവന സ്തുത്യർഹ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP