Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരണ-വിവാഹ ചടങ്ങുകൾ ഏകീകരിച്ച് ഈഴവ സമുദായം; ഈശ്വരാരാധനയ്ക്ക് മുൻതൂക്കം നൽകി ഒറ്റചടങ്ങാക്കാൻ ശിവഗിരി മഠം

മരണ-വിവാഹ ചടങ്ങുകൾ ഏകീകരിച്ച് ഈഴവ സമുദായം; ഈശ്വരാരാധനയ്ക്ക് മുൻതൂക്കം നൽകി ഒറ്റചടങ്ങാക്കാൻ ശിവഗിരി മഠം

തൃശൂർ: വിവാഹ, മരണാനന്തര ചടങ്ങുകളിലും മിതവ്യയം പാലിച്ചു സമൂഹ നന്മയ്ക്കു മുൻതൂക്കം നൽകണമെന്നതാണ് ശിവഗിരി മഠത്തിന്റെ നിലപാട്. ഇതിനായി ഈഴവ സമുദായത്തിലെ ക്ഷേത്ര, വിവാഹ, മരണ ചടങ്ങുകളിൽ സമൂലമാറ്റത്തിനാണ് മഠം ലക്ഷ്യമിടുന്നത്. തൃശൂരിൽ ഇതിനായി ജില്ലാ ഗുരുദേവ ക്ഷേത്ര ഏകോപന സമിതി നിലവിൽവന്നു. വിവാഹ, മരണ ചടങ്ങുകളിലും ഈശ്വര, ഗുരു സാന്നിധ്യം ശക്തമാക്കുന്നവിധം ഏകീകരണമുണ്ടാകും.

ക്ഷേത്ര, വിവാഹ, മരണ ചടങ്ങുകളിൽ ഏകീകരണമാണ് ലക്ഷ്യം. ചടങ്ങുകളിലെ കൃത്യത ഉറപ്പാക്കിയും അനാവശ്യ ആചാരങ്ങൾ ഒഴിവാക്കിയുമാണ് ഇതു നടപ്പാക്കുക. ശിവഗിരിമഠം പ്രതിനിധികൾ, പറവൂർ രാജേഷ് തന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന യോഗം ഇതിനു തുടക്കമിടും. ക്ഷേത്രത്തിൽ ആഘോഷത്തിനു പകരം ആരാധനയ്ക്കു മുൻതൂക്കം നൽകുന്നതായിരിക്കും ചടങ്ങുകൾ. ഇതിലൂടെ ആഡംബരവും അനാവശ്യം ചെലവകുളും കുറയ്ക്കും. സമൂഹനന്മയാകണം ചടങ്ങുകളുടെ മുഖമുദ്രയെന്നാണ് നിലപാട്.

തൃശൂർ കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുദേവ ക്ഷേത്ര ഭാരവാഹികളുടെ യോഗമാണ് നടപടിക്രമങ്ങൾക്കു തുടക്കമിട്ടത്. ഗുരുദേവ ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ബന്ധപ്പെട്ടവരുടെ വിവാഹ, മരണാനന്തര ചടങ്ങുകളിലും മിതവ്യയം പാലിച്ചു സമൂഹ നന്മയ്ക്കു മുൻതൂക്കം നൽകണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സ്വാമി ശുഭാകാനന്ത വ്യക്തമാക്കി. സമുദായ അംഗങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച ബോധവൽക്കരണം നടത്തും.

്‌വ്യക്തമായ മാർഗ്ഗ രേഖയുണ്ടാക്കി ഈഴവ സമുദായ അംഗങ്ങളിൽ ഇത് എത്തിക്കാനാണ് നീക്കം. ശ്രീ നാരയണ ദർശനങ്ങളിൽ ഊന്നിയാകും ഇവ രൂപപ്പെടുത്തുക. ശിവഗിരി മഠത്തിന്റെ ഉപദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയാകും ഇത്. അനാചാരങ്ങൾക്കെതിരെ ശ്രീ നാരായണ ഗുരുദേവൻ ഉയർത്തിയ അശയങ്ങൾ തന്നെയാണ് മാറ്റത്തിനും അടിസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP