Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫേസ്‌ബുക്ക് പേജിലൂടെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

ഫേസ്‌ബുക്ക് പേജിലൂടെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

കളമശേരി: ഫേസ്‌ബുക്ക് പേജിലൂടെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മുളവുകാട് പാലിയത്ത് പറമ്പ് വീട്ടിൽ വിവേക് പി ജോഷി(25)ആണ് അറസ്റ്റിലായത്. ഇടപ്പള്ളിയിലെ ഫൈവ്സ്റ്റാർ ഹോട്ടലിന്റെ പേജിലാണ് ജോഷി ബോംബ് ഭീഷണി പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 25നാണ് ഹോട്ടലിന്റെ പേജിൽ ബോംബ് ഭീഷണി സന്ദേശം വന്നത്. ബാറ്റിസ്റ്റ സിൽവ എന്ന പേരിൽ ഫേസ്‌ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്നാണ് വിവേക് പോസ്റ്റിട്ടത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെത്തി തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെടുക്കാനായില്ല. സമീപകാലത്തുകൊച്ചി നഗരത്തിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളുടെയും ഭീഷണികളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെ ആലുവ ഭാഗത്ത് നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിലാണ് ഹോട്ടലിന്റെ ഫേസ്‌ബുക്ക് പേജിൽ വ്യാജ ബോംബ് ഭീഷണി പോസ്റ്റ് ചെയ്തതെന്ന് വിവേക് പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ഒരുമാസമായി പ്രതി ആലുവയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP