Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റുള്ളവരെ സഹായിച്ചാൽ നമ്മുടെ കുടുംബത്തെ സഹായിക്കാനും ആരെങ്കിലുമുണ്ടാകും; സോഷ്യൽ മീഡിയിയിലൂടെ അശരണർക്ക് താങ്ങായ ഹമീദിന്റെ വേർപാടിൽ കുടുംബത്തിന് താങ്ങായി ഫെയ്‌സ് ബുക്ക് സുഹൃത്തുക്കൾ

മറ്റുള്ളവരെ സഹായിച്ചാൽ നമ്മുടെ കുടുംബത്തെ സഹായിക്കാനും ആരെങ്കിലുമുണ്ടാകും; സോഷ്യൽ മീഡിയിയിലൂടെ അശരണർക്ക് താങ്ങായ ഹമീദിന്റെ വേർപാടിൽ കുടുംബത്തിന് താങ്ങായി ഫെയ്‌സ് ബുക്ക് സുഹൃത്തുക്കൾ

എടപ്പാൾ: സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്ന പ്രിയ സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒത്തുകൂടി. ഫെയ്‌സ് ബുക്കിലൂടേയും മറ്റും നിരവധി പേർക്ക് സഹായം നൽകി. വ്യക്തിയാണ് ഷാഹുൽ ഹമീദ്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തെ സംരക്ഷിക്കാനും അവർ തന്നെ എത്തി.

ജീവിച്ചിരിക്കുമ്പോൾ ഫെയ്‌സ് ബുക്കിലൂടെ ഒട്ടനവധി കുടുംബങ്ങൾക്ക് തുണയേകിയ ഹമീദിന്റെ ദാരുണമരണത്തോടെ അനാഥമായ കുടുംബത്തിനും അതേ ഫേസ്‌ബുക്ക് കൂട്ടായ്മ തണലായി. ഹമീദ് തുടങ്ങിവച്ച ജീവകാരുണ്യത്തിന്റെ കൈവഴിയിലൂടെ അദ്ദേഹത്തിന്റെ കൂട്ടായ്മയിലെ സുഹൃത്തുക്കളും രംഗത്ത് എത്തിയപ്പോൾ ആ കുടുംബത്തിന് ലഭിച്ചത് 7.5 ലക്ഷം രൂപ. എടപ്പാൾ പൊറൂക്കര ഷാഹുൽഹമീദിന്റെ കുടുംബത്തിനാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ സഹായമെത്തിക്കുന്നത്.

സിപിഐ(എം). പ്രവർത്തകനും മേഖലയിലെ സാമൂഹിക സാംസ്‌കാരികരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഹമീദിന് ഖത്തറിൽ ഡ്രൈവർ ജോലിയായിരുന്നു. ജോലിക്കിടയിലെ ഇടവേളകളിലെല്ലാം ഫേസ്‌ബുക്കിലൂടെ കാരുണ്യപ്രവർത്തനം നടത്തുമായിരുന്നു ഹമീദ്. സഹായം ആവശ്യമുള്ള നിരവധി വ്യക്തികൾക്കുവേണ്ടി ഇദ്ദേഹം ഫേസ്‌ബുക്കിലൂടെ നടത്തിയ ഇടപെടൽ ഒട്ടനവധി കുടുംബങ്ങൾക്ക് ആശ്വാസമായിരുന്നു. ഇതിനിടയിൽ ഒന്നരമാസം മുൻപ് ഖത്തറിലുണ്ടായ വാഹനാപകടത്തിൽ ഇദ്ദേഹം മരിച്ചു. ഇതോടെ കുടുംബം അനാഥമായി.

ഭാര്യയും രണ്ടു പെൺമക്കളും ഒരാൺകുട്ടിയുമടങ്ങുന്ന കുടുംബം വിധിക്കുമുന്നിൽ പകച്ചുനിന്നു. ഈ ഘട്ടത്തിൽ കുടുംബത്തെ സഹായിക്കാനുള്ള ദൗത്യം അദ്ദേഹംതന്നെ തുടക്കമിട്ട ഫേസ്‌ബുക്ക് സ്‌നേഹക്കൂട്ടായ്മ ഏറ്റെടുക്കുകയായിരുന്നു. ഫേസ്‌ബുക്ക് സ്‌നേഹക്കൂട്ടായ്മയിലെ നിരവധി സുഹൃത്തുക്കൾ പൊറൂക്കരയിൽ ഒത്തുകൂടി. സഹായം കുടുംബത്തിന് നൽകി. തുകകൈമാറ്റച്ചടങ്ങ് മുന്മന്ത്രി പാലോളി മുഹമ്മദുകുട്ടിയാണ് ഉദ്ഘാടനംചെയ്തത്. കാരുണ്യത്തിന് മതമോ ജാതിയോ ദേശമോ വ്യത്യാസമില്ലെന്നാണ് ഈ ഫേസ്‌ബുക്ക് കൂട്ടായ്മ തെളിയിച്ചിരിക്കുന്നതെന്ന് പാലോളി മുഹമ്മദുകുട്ടി പറഞ്ഞു.

ആത്മഹർഷത്തിനുമാത്രം വേണ്ടിയുള്ളതല്ല ഫേസ്‌ബുക്ക് കൂട്ടായ്മയെന്നും നാം മറ്റുള്ളവരെ സഹായിച്ചാൽ നമ്മുടെ കുടുംബത്തെ സഹായിക്കാനും ആരെങ്കിലുമുണ്ടാകുമെന്നതിന്റെ തെളിവുകൂടിയാണ് ഈ ചടങ്ങെന്നും തുടർന്ന് സംസാരിച്ച കെ.ടി. ജലീൽ എംഎ‍ൽഎ. പറഞ്ഞു. ഇ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഫെയ്‌സ് ബുക്ക് സ്‌നേഹക്കൂട്ടായ്മക്ക് നേതൃത്വംനൽകുന്ന മനോജ് കരിയങ്കൽ, മുജാഹിർ പെരിന്തൽമണ്ണ, ബൻഷാദ് പുത്തൻപള്ളി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP