Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾക്കെതിരെ ഫെയ്സ് ബുക്ക് ; പോസ്റ്റുകളും ചിത്രങ്ങളും നീക്കം ചെയ്യാൻ നടപടി തുടങ്ങി; വിവാദ പോസ്റ്റുകൾക്ക്പൂട്ടുവീഴും

മറുനാടൻ ഡെസ്‌ക്‌

അമേരിക്ക: വ്യാജവാർത്തകളും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും നീക്കം ചെയ്യാൻ നടപടിയുമായിഫെയ്സ് ബുക്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അഭ്യൂഹങ്ങൾ പരത്തി ആളുകളെ ശാരീരികാക്രമണത്തിനും മറ്റു വഴിവെക്കുന്ന വ്യാജ വാർത്തകളും പോസ്റ്റുകളും ഫേസ്‌ബുക്ക് നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ നിരവധി അക്രമണങ്ങൾക്ക് കാരണമായി ഫേസ്‌ബുക്ക് പോസ്റ്റുകളോ വാർത്തകളോ വന്നതാണ് ഇത്തരത്തിലുള്ള നീക്കത്തിന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനി ഒരുങ്ങുന്നത്.

ആക്രമണത്തിന് നേരിട്ട് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾക്ക് ഫേസ്‌ബുക്കിൽ വിലക്കുണ്ട്. ആക്രമണത്തിനുള്ള ഉദ്ദേശത്തോടെ ഉണ്ടാക്കിയെടുക്കുന്ന ചിത്രങ്ങളും എഴുതുന്ന പോസ്റ്റുകളും ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യും. ശ്രീലങ്കയിലും മ്യാന്മറിലുമുണ്ടായ സംഘർഷത്തെ തുടർന്ന് ഫെയ്‌സബുക്കിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നേരത്തെ വാട്‌സാപ്പ് വഴിയുള്ള വ്യാജ പ്രചാരണങ്ങളിൽ നിരവധി നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾ തടയാൻ വിവിധ കോണുകളിൽ നിന്ന് ശക്തമായ ആവശ്യങ്ങളുണ്ടായിരുന്നു. എന്നാൽ, വാട്‌സാപ്പിൽ തെറ്റായ വാർത്തകൾ തടയുന്നത് അപ്രായോഗികമാണെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ മനമധ്യമമായി മാറിയ ഫേസ്‌ബുക്കിന് ഇന്ന് 84.5324ബില്യൺ ആസ്തിയാണുള്ളത്. 2004 ൽ തുടങ്ങിയ സ്ഥാപനം കാലക്രമേണ ഉപഭോക്ത സൗഹൃദമായ നിരവധി സംവിധാനങ്ങളും കൊണ്ടുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP