Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാക്ട് പുനരുദ്ധാരണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കിൻഫ്രക്ക് ഭൂമി കൈമാറുന്നതിലൂടെ എഫ്.എ.സി.ടി-ക്ക് ലഭിക്കുന്ന തുക പൂർണ്ണമായി ആ വ്യവസായ സ്ഥാപനത്തിന്റെ ആധുനികവൽക്കരണത്തിനും വിപുലീകരണത്തിനും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ് പെട്രോളിയം വ്യവസായം സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിൻഫ്രക്ക് കൈമാറുന്നത്. രണ്ടു കമ്പനികളും ചർച്ച ചെയ്ത് വില നിർണയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന തുക ഫാക്ടിന്റെ കട ബാധ്യതകൾ തീർക്കാനും നികുതി അടയ്ക്കാനും വിനിയോഗിക്കാനാണ് വളം-രാസവസ്തു മന്ത്രാലയം തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിനും ബാങ്കിനുമുള്ള ബാധ്യത തീർത്താൽ ഫാക്ടിന്റെ പുനരുദ്ധാരണത്തിന് പണമുണ്ടാകില്ല. ഫാക്ടിന്റെ പുനരുദ്ധാരണ പദ്ധതി നേരത്തെ തന്നെ വളം-രാസവസ്തു മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതാണ്. ഫാക്ടിന്റെ വികസന സാധ്യതയും തൊഴിലാളികളുടെ താല്പര്യവും കണക്കിലെടുത്ത് ഭൂമി വിൽപ്പനയിലെ തുക പൂർണമായും കമ്പനിയുടെ പുനരുദ്ധാരണത്തിന് വിനിയോഗിക്കാൻ ബന്ധപ്പെട്ട മന്ത്രാലയത്തിന് നിർദ്ദേശം നൽകണം. കേന്ദ്ര സർക്കാരിനുള്ള കടം എഴുതിത്ത്തള്ളുകയോ ആ തുക ഫാക്ടിലെ ഓഹരിയായി മാറ്റുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP