Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫഹദിനും അമല പോളിനും എന്തുണ്ട് പറയാൻ? മറുപടി തൃപ്തികരമല്ലെങ്കിൽ ഇരുവരും കേസിൽ കുരുങ്ങും; വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; പുതുച്ചേരിയിൽ തനിക്ക് ഫ്‌ളാറ്റുണ്ടെന്ന വിശദീകരണവുമായി സുരേഷ് ഗോപി

ഫഹദിനും അമല പോളിനും എന്തുണ്ട് പറയാൻ? മറുപടി തൃപ്തികരമല്ലെങ്കിൽ ഇരുവരും കേസിൽ കുരുങ്ങും; വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണത്തിൽ നേരിട്ട് ഹാജരാകാൻ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്; പുതുച്ചേരിയിൽ തനിക്ക് ഫ്‌ളാറ്റുണ്ടെന്ന വിശദീകരണവുമായി സുരേഷ് ഗോപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന ആരോപണം ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലിനും, അമല പോളിനും കുരുക്കാവുന്നു. ഇരുവരും ഹാജരാകണമെന്ന് കാട്ടി കെംബ്രാഞ്ച് നോട്ടീസ് അയച്ചു. അമല പോൾ തായ്ലൻഡിലാണെന്ന മറുപടിയാണു ലഭിച്ചത്. ഇരുവരുടെയും വിശദീകരണം ലഭിച്ച ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് അധികൃതർ അറിയിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു. പുതുച്ചേരിയിൽ താമസിക്കുന്നതിന് താരങ്ങൾ വ്യാജ വാടക കരാർ, ഇൻഷുറൻസ് പോളിസി എന്നിവ ഉണ്ടാക്കിയതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ക്രമക്കേടു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എംപിയുമായ സുരേഷ് ഗോപിക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി പുതുച്ചേരിയിൽ തനിക്കു ഫ്ളാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി നൽകിയ മറപടി. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഫ്ളാറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. പോണ്ടിച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഇദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്കരിച്ചത്.പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലോടുന്ന ഭൂരിഭാഗം വാഹനങ്ങളും വ്യാജ വിലാസത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെതുടർന്നാണ് നടപടി. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങൾ പിടികൂടാൻ കർശന നടപടികളുമായി മുന്നോട്ടു പോവാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിനു വേണ്ടി ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജോയിന്റ് ആർടിഒമാരും സംഘത്തിലുൾപ്പെടുന്നു. നികുതി വെട്ടിച്ച് പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് ഇതിനോടകം തന്നെ നോട്ടീസ് നൽകിയിട്ടുണ്ട്.

വിലാസം യഥാർഥമാണെങ്കിൽ തന്നെ നികുതി വെട്ടിക്കാൻ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കാലങ്ങളായി കേരളത്തിലോടുന്ന എല്ലാ വാഹനങ്ങളിൽ നിന്നും നികുതി ഈടാക്കാനാണ് ഗതാഗത വകുപ്പിന്റെയും ട്രാൻസ്പോർട്ട് കമ്മീഷണറുടെയും തീരുമാനം.ഇതിനു വേണ്ടി പരിശോധനകൾ കർശനമാക്കും. വാഹന ഷോറൂമുകളിലും സർവ്വീസ് സെന്ററുകളിലും അടക്കം കർശന പരിശോധനയുണ്ടാവും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP